മമ്മൂട്ടിക്കും മോഹന്‍ലാലിനും അന്ന് അവാര്‍ഡ് തരാന്‍ മാനക്കേടുണ്ടെങ്കില്‍, ഗൗരിയില്‍ നിന്നും വാങ്ങാന്‍ എനിക്കൊരു മാനക്കേടുമില്ല: ഉര്‍വശി

'മറ്റൊരു അവാര്‍ഡ് ദാന ചടങ്ങില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉണ്ടായിരുന്നിട്ടും എനിക്ക് അവാര്‍ഡ് തന്നത് ചാക്കോച്ചനാണ്
Urvashi
Urvashiവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ഫിലിം ഫെയര്‍ പുരസ്‌കാരം സ്വീകരിച്ചിറങ്ങിയ ഉര്‍വശിയോടുള്ള യൂട്യൂബറുടെ ചോദ്യം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഉര്‍വശിയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം കൈമാറിയത് നടി ഗൗരി നന്ദയും ഇന്ദ്രജിത്തും ചേര്‍ന്നായിരുന്നു. എന്നാല്‍ ഉര്‍വശിയ്ക്ക് പുരസ്‌കാരം നല്‍കാനുള്ള യോഗ്യത ഗൗരി നന്ദയ്ക്കില്ലെന്നായിരുന്നു യൂട്യൂബറുടെ വിവാദ പരാമര്‍ശം.

Urvashi
'നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട്, രഹ്ന ആരേയും ആശ്രയിക്കാന്‍ ആഗ്രഹിക്കുന്നില്ല'; നിയാസ് ബക്കര്‍ പറയുന്നു

യൂട്യൂബറുടെ ചോദ്യത്തിന് ഉര്‍വശി വ്യക്തമായി അപ്പോള്‍ തന്നെ മറുപടിയും നല്‍കി. കാമറയ്ക്ക് മുന്നില്‍ വലിപ്പച്ചെറുപ്പമില്ലെന്നും എല്ലാവരും ആര്‍ട്ടിസ്റ്റാണെന്നുമായിരുന്നു ഉര്‍വശിയുടെ മറുപടി. പിന്നാലെ ഗൗരിയും പ്രതികരിച്ചെത്തി. ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത നല്‍കുകയാണ് ഉര്‍വശി.

Urvashi
'റോസ്‌‌‌‌‌‌ലിൻ' അടക്കം നിരവധി ത്രില്ലറുകൾ; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

വണ്‍ ടു ടോക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി മനസ് തുറന്നത്. ഗൗരിയ്ക്ക് തനിക്ക് അവാര്‍ഡ് തന്നുകൂടേ? എന്നാണ് ഉര്‍വശി ചോദിക്കുന്നത്. ആരാണ് തന്നത് എന്നല്ല, എനിക്ക് കിട്ടിയത് ഫിലിം ഫെയര്‍ അവാര്‍ഡാണെന്നും ഉര്‍വശി പറയുന്നു.

''ഗൗരിയെന്നയാള്‍ക്ക് അവാര്‍ഡ് തന്നൂടേ? അങ്ങനെ ഫിലിം ഫെയറിന്റെ പ്രോട്ടോക്കോള്‍ ഉണ്ടോ? ഇന്ദ്രജിത്ത് എന്ന ആളാവാം. കാറണം രാവണന്റെ മോന്‍ ആയതു കൊണ്ട്. ഇന്ദ്രജിത്ത് കൂടെയാണ് എനിക്ക് അവാര്‍ഡ് തന്നത്. ആ പേര് വന്നില്ല. അവിടെയാണ് എനിക്ക് ബുദ്ധിമുട്ട്. ഗൗരി എന്ന പേരിന് അര്‍ത്ഥം പാര്‍വതി എന്നാണ്. പാര്‍വതിയുടെ പേരുള്ളവരെ ഇവര്‍ക്ക് ഇഷ്ടമല്ല. ആരാണ് ആ ചോദ്യം ചോദിച്ചത്.'' താരം പറയുന്നു.

''മറ്റൊരു അവാര്‍ഡ് ദാന ചടങ്ങില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉണ്ടായിരുന്നിട്ടും എനിക്ക് അവാര്‍ഡ് തന്നത് ചാക്കോച്ചനാണ്. ഷീലാമ്മയ്ക്ക് അവാര്‍ഡ് കൊടുത്തപ്പോള്‍ അതേ മമ്മൂട്ടി കയറി വന്നു. എന്നെ ഇറങ്ങിപ്പോകാന്‍ സമ്മതിച്ചില്ല. മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ ഞാന്‍ വേണമായിരുന്നു താനും. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും എനിക്ക് അവാര്‍ഡ് തരാന്‍ പറ്റാത്ത രീതിയില്‍ അവര്‍ക്ക് വല്ല മാനക്കേടും ഉണ്ടെങ്കില്‍, ഗൗരിയെ പോലൊരാള്‍ നിന്നും അവാര്‍ഡ് വാങ്ങിക്കാന്‍ എനിക്കൊരു മാനക്കേടും ഇല്ല. അതിന്റെ പേരാണ് ഉര്‍വശി. ആരാണ് തന്നത് എന്നല്ല, എനിക്ക് കിട്ടിയത് ഫിലിം ഫെയര്‍ അവാര്‍ഡാണ്. എത്രയോ വര്‍ഷങ്ങളായിട്ട് ഇന്ത്യയിലെ ഒരു സുപ്രധാന അവാര്‍ഡാണ്.'' എന്നും ഉര്‍വശി പറയുന്നു.

Summary

Urvashi talks about Gowir Nandha giving her best actress award. Asks what's wrong in that?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Muhammed Ajmal, Treesa Jolly
Nivin Pauly, Jason Sanjay and Vijay
Theatre: The Myth of Reality
Urvashi, Bhagyaraj
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com