സജീവമായി നിന്നിരുന്നെങ്കില്‍ നസ്രിയ ഉഗ്രന്‍ നടിയായേനെ; അക്കാര്യത്തില്‍ ഫഹദിന് എന്റേ അതേ നിലപാട്: ഉര്‍വശി

സിനിമയില്‍ അങ്ങനെ സജീവമാകാതെ വന്നപ്പോള്‍ ചെറിയ വിഷമം തോന്നി
Nazriya Nazim, Urvashi
Nazriya Nazim, Urvashi
Updated on
1 min read

തന്റെ ഇഷ്ടനായികയെക്കുറിച്ച് ഉര്‍വശി. നസ്രിയയാണ് ഉര്‍വശിയുടെ ഇഷ്ടനടി. സജീവമായി അഭിനയിച്ചിരുന്നുവെങ്കില്‍ ഏത് തരം കഥാപാത്രവും ചെയ്യുന്ന ഉഗ്രന്‍ നടിയായി നസ്രിയ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുമായിരുന്നു എന്നാണ് ഉര്‍വശി പറയുന്നത്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി നസ്രിയയെക്കുറിച്ച് സംസാരിച്ചത്.

Nazriya Nazim, Urvashi
വിവാദങ്ങള്‍ക്കിടെ വിജയ്‌യെ അണ്‍ഫോളോ ചെയ്ത് തൃഷ; സൈബര്‍ ആക്രമണം താങ്ങാനാകാതെ നടി

''മീരയും നവ്യയുമൊക്കെ നല്ല പെര്‍ഫോമന്‍സാണ്. പക്ഷെ നസ്രിയ ഇവിടെ നിന്നിരുന്നുവെങ്കില്‍ ഉഗ്രന്‍ നടിയായിരുന്നേനെ. ഒരുപോലെ മോഡേണും നാടനും സ്മാര്‍ട്ട് കഥാപാത്രങ്ങളും ചെയ്യുന്ന സ്മാര്‍ട്ട് നായികയായി നില്‍ക്കാന്‍ പറ്റുമായിരുന്നു. ഓം ശാന്തി ഓശാന ആയാലും ബാം്ഗ്ലൂര്‍ ഡെയ്‌സ് ആണെങ്കിലും ആ കുട്ടിയെ കണ്ടു കൊണ്ടിരിക്കാന്‍ രസമാണ്. അങ്ങനൊരു ഭാഗ്യം ആ കുട്ടിയ്ക്കുണ്ട്. ഇപ്പോള്‍ സിനിമയില്‍ അങ്ങനെ സജീവമാകാതെ വന്നപ്പോള്‍ ചെറിയ വിഷമം തോന്നി'' ഉര്‍വശി പറയുന്നു.

Nazriya Nazim, Urvashi
'25 വർഷം എന്നത് വളരെ ചെറിയ സമയമാണ്; അത്തരം സിനിമകൾ ചെയ്യാൻ യുവാക്കളുടെ ഒരു നിര തന്നെയുണ്ട് ഇപ്പോൾ'

2024 ല്‍ പുറത്തിറങ്ങിയ സൂക്ഷ്മദര്‍ശിനിയാണ് നസ്രിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രവും നസ്രിയയുടെ പ്രകടനവും കയ്യടി നേടിയിരുന്നു. അതിന് മുമ്പ് നസ്രിയ അഭിനയിച്ച മലയാള ചിത്രം 2020 ല്‍ പുറത്തിറങ്ങിയ ട്രാന്‍സ് ആയിരുന്നു. അതേസമയം നസ്രിയയുടേതായി ഇപ്പോള്‍ അണിയറയിലുള്ളത് സൂര്യ 47 ആണ്. മലയാളത്തില്‍ നസ്രിയയുടേതായി ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

തനിക്ക് ഇഷ്ടമുള്ള നടനെക്കുറിച്ചും ഉര്‍വശി സംസാരിക്കുന്നുണ്ട്. യുവനിരയില്‍ ഫഹദ് ഫാസിലാണ് ഉര്‍വശിയ്ക്ക് ഇഷ്ടമുള്ള നടന്‍. ഹീറോ ഇമേജ് നോക്കാതെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുന്നുവെന്നതാണ് ഉര്‍വശിയ്ക്ക് ഫഹദിനെ ഇഷ്ടപ്പെടാനുള്ള കാരണം. കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ തനിക്കും ഫഹദിനും ഒരേ നിലപാടാണെന്നും ഉര്‍വശി പറയുന്നു.

''ഫഹദിനോട് എനിക്ക് വലിയ ഇഷ്ടമാണ്. പ്രധാനപ്പെട്ട കാരണം, അഭിനയിക്കാന്‍ വന്ന കാലം മുതല്‍ ഇതുവരെയുള്ള കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പാണ്. അത് കാണുമ്പോള്‍ നമുക്ക് മനസിലാകുന്നുണ്ട്, ഒരിക്കലു ഹീറോയിസം കാണിക്കാന്‍ വേണ്ടിയുള്ള കഥാപാത്രങ്ങളല്ല ഫഹദ് തെരഞ്ഞെടുത്തിട്ടുള്ളത്. ഞാനൊരു ഭയങ്കര ഹീറോയാണെന്നൊന്നു ഇല്ല. വിഗ്ഗൊക്കെ വച്ച് രൂപം മാറ്റാനില്ല. ഞാന്‍ ഇങ്ങനെയാണ്, വ്യത്യസ്തയുള്ള വേഷമാണെങ്കില്‍ ഞാന്‍ ഓക്കെയാണ്. തരുന്നത് ഏറ്റവും മനോഹരമായി ചെയ്യും. ആ നിലപാടാണ്. ഏകദേശം എന്റെ നിലപാടാണത്. അതിനാല്‍ എനിക്ക് ഒത്തിരി ഇഷ്ടമാണ്'' എന്നാണ് ഉര്‍വശി പറയുന്നത്.

Summary

Urvashi talks about Nazriya Nazim and Fahadh Faasil.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com