'ആസിഫ് തന്നെ പിന്നീട് എപ്പോഴെങ്കിലും നിങ്ങളോട് അത് പങ്കുവെയ്ക്കുമായിരിക്കും'; കുറിപ്പുമായി മന്ത്രി

ആദം ഒരു കൊച്ചു നിര്‍ദേശം തന്നുവെന്ന് പറഞ്ഞാണ് പിറന്നാള്‍ ആശംസകള്‍ മന്ത്രി നേര്‍ന്നത്.
Asif Ali, V Sivankutty
Asif Ali, V Sivankuttyഫെയ്സ്ബുക്ക്
Updated on
1 min read

മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് ആസിഫ് അലി. ഇന്നലെ നടന്റെ ജന്മദിനമായിരുന്നു. ആരാധകരും സിനിമാ പ്രവർത്തകരുമടക്കം നിരവധി പേരാണ് ആസിഫ് അലിക്ക് ജന്മദിനാശംസകൾ നേർന്നത്. മന്ത്രി ശിവന്‍കുട്ടിയുടെ പിറന്നാള്‍ ആശംസയാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. ആസിഫിനും മകന്‍ ആദമിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ശിവന്‍കുട്ടി ആശംസകള്‍ നേര്‍ന്നത്.

ആദം ഒരു കൊച്ചു നിര്‍ദേശം തന്നുവെന്ന് പറഞ്ഞാണ് പിറന്നാള്‍ ആശംസകള്‍ മന്ത്രി നേര്‍ന്നത്. ആദു മുന്നോട്ടുവെച്ച ആ രഹസ്യ നിർദേശം എന്താണെന്ന് ആസിഫ് തന്നെ പിന്നീട് എപ്പോഴെങ്കിലും നിങ്ങളോട് പങ്കുവെയ്ക്കുമായിരിക്കും എന്നും ശിവൻകുട്ടി കുറിച്ചു. ടിക്കി ടാക്കയാണ് അണിയറയിലൊരുങ്ങുന്ന ആസിഫ് അലിയുടെ പുതിയ ചിത്രം.

ചിത്രത്തിൽ നസ്‌ലിനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ’, ‘ഇബ്‌ലീസ്’, ‘കള’ എന്നീ സിനിമകൾക്ക് ശേഷം രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ടിക്കി ടാക്ക.’

ശിവൻകുട്ടി പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ്

പ്രിയപ്പെട്ട ആസിഫ് അലിയ്ക്ക് ജന്മദിനാശംസകൾ

സ്കൂൾ അവധി സംബന്ധിച്ച് ആസിഫിന്റെ മകൻ ആദമിന്റെ ഒരു കൊച്ചു 'നിർദേശം' രഹസ്യമായി കേൾക്കുന്ന നിമിഷമാണിത്. ആസിഫ് ആണ് അത് എന്നോട് പറഞ്ഞത്.

ആദു മുന്നോട്ടുവെച്ച ആ രഹസ്യ നിർദേശം എന്താണെന്ന് ആസിഫ് തന്നെ പിന്നീട് എപ്പോഴെങ്കിലും നിങ്ങളോട് പങ്കുവെയ്ക്കുമായിരിക്കും. സിനിമയിലെ മികച്ച പ്രകടനങ്ങൾക്കൊപ്പം തന്നെ, നിലപാടുകൾ കൊണ്ടും വിനയം കൊണ്ടും മലയാളിക്ക് പ്രിയങ്കരനായ ആസിഫിന് എല്ലാവിധ നന്മകളും നേരുന്നു.

Summary

Cinema News: V Sivankutty talks about Asif Ali's son.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com