

ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. വാണി വിശ്വനാഥും ദിൽഷാ പ്രസന്നനും ഒന്നിച്ചുള്ള തകർപ്പൻ ഡാൻസ് നമ്പറാണ് പുറത്തുവന്നത്. ആളേ പാത്താ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. ഗാനരചന പളനി ഭാരതിയും, ആലപിച്ചത് അഖില രവീന്ദ്രനുമാണ്.
എം എ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രം ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസറാണ് നിർമിക്കുന്നത്. ചിത്രം നവംബർ 8നു തിയറ്ററുകളിലെത്തും. കോട്ടയം, കുട്ടിക്കാനം. തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലായ് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്.
എം എ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി എം കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത്, അദ്ദേഹം തന്റെ ഡയറിയിൽ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങൾ വികസിപ്പിച്ചാണ് ചിത്രത്തിന്റെ കഥ നിഷാദ് രൂപീകരിച്ചത്. ക്രൈം ബ്രാഞ്ച് എസ് പി ആയും ഇടുക്കി എസ് പി ആയും ദീർഘകാലം സേവനമനുഷ്ടിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്തീൻ. ഡി ഐ ജി റാങ്കിൽ സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹത്തിന്റെ വീശിഷ്ട സേവനത്തിന് പ്രസിഡന്റിൽ നിന്നും രണ്ട് തവണ സ്വർണ്ണ മെഡൽ ലഭിച്ചിട്ടുണ്ട്.
വാണി വിശ്വനാഥ്, സമുദ്രകനി, മുകേഷ്, അശോകൻ, ബൈജു സന്തോഷ്, സുധീഷ്, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, ആഭിജ, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, വിജയ് ബാബു, സുധീർ കരമന, ഇർഷാദ്, ജാഫർ ഇടുക്കി, രമേശ് പിഷാരടി, ഷഹീൻ സിദ്ദിഖ്, കോട്ടയം നസീർ, കൈലാഷ്, ബിജു സോപാനം, കലാഭവൻ ഷാജോൺ, സായികുമാർ, കലാഭവൻ നവാസ്, പി ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, സന്ധ്യ മനോജ്, പൊന്നമ്മ ബാബു, സ്മിനു സിജോ, അനു നായർ, സിനി എബ്രഹാം, ദിൽഷ, ഗൗരി പാർവതി, മഞ്ജു സുഭാഷ്, ജയകൃഷ്ണൻ, ജയകുമാർ, ജയശങ്കർ, അനീഷ് ഗോപാൽ, ചെമ്പിൽ അശോകൻ, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവിൽ, നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, ഭദ്ര, പ്രിയാ രാജീവ്, അഞ്ജലീന എബ്രഹാം, ജെനി, അഞ്ചു ശ്രീകണ്ഠൻ, സുന്ദർ പാണ്ട്യൻ, സാബുഅമി, അനീഷ് ഗോപാൽ, രാജേഷ് അമ്പലപ്പുഴ തുടങ്ങിയവരോടൊപ്പം സംവിധായകൻ എം എ നിഷാദ് സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഏകദേശം 70ഓളം താരങ്ങളാണ് അണിനിരക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates