ഒറ്റ ചവിട്ടിന് ആകാശത്തേക്ക് പൊങ്ങി നിൽക്കുന്ന കാർ അതേ വരവിൽ കിലോമീറ്ററോളം പിന്നിലേക്ക് കുതിക്കുന്നു. തെലുങ്ക് നടൻ നന്ദമുറി
ബാലകൃഷ്ണയുടെ ഇന്നലെ റിലീസായ വീര സിംഹ റെഡ്ഡിയിലെ ഈ രംഗമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി തകർത്തോടുന്നത്- ഇത്തരം മാസ് രംഗങ്ങൾ അദ്ദേഹത്തിന്റെ സിനിമകളിൽ സ്ഥിരം കാഴ്ചയാണ് ഇതൊക്കെ ട്രോൾ രൂപത്തിൽ സമൂഹമധ്യമങ്ങളിൽ കറങ്ങാറുമുണ്ട്.
ഇത്തരം മാസ് രംഗങ്ങളുടെ അതിപ്രസരം വീര സിംഹ റെഡ്ഡി എന്ന ചിത്രത്തിൽ ഉടനീളമുണ്ടെന്നാണ് ചിത്രം കണ്ടിറങ്ങിയവർ പറയുന്നത്. പൊങ്കൽ റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ആദ്യ ദിവസം തന്നെ 32 കോടിയാണ് കളക്ഷൻ നേടിയത്. ഗോപിചന്ദ് മലിനേനിയാണ് ചിത്രത്തിന്റെ സംവിധാനവും രചനയും.
ശ്രുതി ഹാസനാണ് നായിക. മലയാളത്തിൽ നിന്നും ലാലും ഹണി റോസും പ്രധാന കഥാപാത്രളെ അവതരിപ്പിക്കുന്നുണ്ട്. വരലക്ഷ്മി ശരത്കുമാർ, ദുനിയ വിജയ്, പി. രവി ശങ്കർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മൈത്രി മൂവി മേക്കേഴ്സിൻറെ ബാനറിൽ നവീൻ യെർനേനിയും രവി ശങ്കർ യലമൻചിലിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം തമൻ എസ് ആണ്. റിഷി പഞ്ചാബിയാണ് ഛായാഗ്രഹണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates