'സുമതി വളവിന്' മുരളിയ്ക്ക് ചെലവായത് '20 കോടി', സിനിമ കണ്ടപ്പോള്‍ തലയില്‍ കൈ വച്ചുപോയി: വേണു കുന്നപ്പിള്ളി

നൂറുകണക്കിന് നിര്‍മിതാക്കള്‍ കുത്തുപാളയെടുത്ത് , ആത്മഹത്യയുടെ വരമ്പത്തു കൂടി സഞ്ചരിക്കുന്നത് പച്ചയായ സത്യമാണ്
Venu Kunnappilly and Murali Kunnumpurath
Venu Kunnappilly and Murali Kunnumpurath
Updated on
2 min read

നിര്‍മാതാവ് മുരളി കുന്നുംപുറത്തിന് പിന്തുണയുമായി നിര്‍മാതാവ് വേണു കുന്നപ്പിള്ളി. സുമതി വളവ് എന്ന ചിത്രം നിര്‍മിച്ച് താന്‍ കടക്കാരനായെന്ന മുരളിയുടെ വെളിപ്പെടുത്തല്‍ വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് പിന്തുണയറിയിച്ച് വേണു കുന്നപ്പിള്ളി രംഗത്തെത്തിയത്. സുമതി വളവിന്റെ കഥ താന്‍ കേട്ടതാണെന്നും ഈ ചിത്രവുമായി മുന്നോട്ട് പോകരുതെന്ന് മുരളിയോട് പറഞ്ഞിരുന്നതായും വേണു പറയുന്നു.

അഞ്ചോ, ആറോ കോടി മാത്രം വലുപ്പമുണ്ടായിരുന്ന ഒരു കഥ, സിനിമയാക്കിയപ്പോള്‍ അദ്ദേഹം മുടക്കിയത് ഏകദേശം 15 കോടി രൂപയാണെന്നും വേണു പറയുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് വേണു കുന്നപ്പിള്ളിയുടെ പ്രതികരണം. ആ വാക്കുകളിലേക്ക്:

സിനിമയിലെ ചതിക്കുഴികള്‍. സുമതി വളവ് എന്ന സിനിമയുടെ പ്രൊഡ്യൂസറിന്റെ ,സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയാണ് ഈ കുറിപ്പെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.. ഈ സിനിമയുടെ കഥ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്നേ ഞാന്‍ കേട്ടതാണ്...സിനിമാ ഷൂട്ട് തുടങ്ങുന്നതിനു മുന്നേ ഇതിന്റെ പ്രൊഡ്യൂസര്‍ മുരളിയെ ദുബായില്‍ വച്ച് കണ്ടപ്പോള്‍ ,സീരിയല്‍ നിലവാരത്തിലുള്ള കഥയുടെ പോരായ്മയെ പറ്റി സംസാരിക്കുകയും, കഴിയുന്നതും ഈ സിനിമയുമായി മുന്നോട്ടുപോകരുതെന്ന് പറഞ്ഞതും, ഇപ്പോഴുമോര്‍ക്കുന്നു...എന്നാല്‍ അണിയറ പ്രവര്‍ത്തകരുടെ പ്രലോഭനങ്ങളില്‍ വശംവദനായി അദ്ദേഹം പ്രോജക്റ്റുമായി മുന്നോട്ട് പോയി.

അഞ്ചോ, ആറോ കോടി മാത്രം വലുപ്പമുണ്ടായിരുന്ന ഒരു കഥ, സിനിമയാക്കിയപ്പോള്‍ അദ്ദേഹം മുടക്കിയത് ഏകദേശം 15 കോടി രൂപയാണ്...റിലീസിന് മുമ്പ്, ഈ സിനിമ കാണാനുള്ള അവസരമെനിക്കുണ്ടായി , സിനിമ കണ്ടപ്പോള്‍ ഞാന്‍ തലയില്‍ കൈവച്ചുപോയി...അദ്ദേഹത്തോട് ഞാനന്നു പറഞ്ഞത്, ഏതെങ്കിലും പ്രീബിസിനസ് ചെയ്യാതെ ഒരിക്കലും സിനിമ തിയേറ്ററിലേക്ക് കൊണ്ടുപോകരുതെന്നാണ്.

പ്രീ ബിസിനസ് ഒന്നും നടന്നില്ലെങ്കിലും, ഗോകുലം മൂവീസ് രക്ഷകരായി , സിനിമ തിയേറ്ററിലേക്കെത്തി...എന്റെ അറിവില്‍ , പ്രൊഡക്ഷന്റെ എക്‌സ്‌പെന്‍സും, റിലീസ് എക്‌സ്‌പെന്‍സുമെല്ലാം ചേര്‍ന്നപ്പോള്‍ , ഏകദേശം 20 കോടി ചിലവായിരുന്നു... ഇദ്ദേഹം വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ ഒട്ടുമിക്കതും സത്യമാണെന്നാണ് എന്റെ അറിവ്...പിന്നെ ഇതില്‍ പറയുന്ന എഴുത്തുകാരന്റെയും, സംവിധായകന്റേയുമെല്ലാം കഴിവിനെ പറ്റി കമന്റ് ചെയ്യുന്നില്ല.

ആരുടേയോ കയ്യിലിരിക്കുന്ന ഒരു വലിയ സമ്പത്ത്, അവനെ പറഞ്ഞു വശത്താക്കി, സിനിമയോ മറ്റെന്ത് ബിസിനസോ ആകട്ടെ ഏറ്റെടുക്കുമ്പോള്‍ , കുറച്ചെങ്കിലും ചിന്തിക്കുക, എനിക്ക് ഇതിനുള്ള കഴിവുണ്ടോ ?ഞാനിതിന് പ്രാപ്തനാണോ എന്ന് !ഇതൊരിക്കലും ഒറ്റപ്പെട്ട ഒരു സംഭവമല്ല , നൂറുകണക്കിന് നിര്‍മിതാക്കള്‍ കുത്തുപാളയെടുത്ത് , ആത്മഹത്യയുടെ വരമ്പത്തു കൂടി സഞ്ചരിക്കുന്നത് പച്ചയായ സത്യമാണ്...പലരും മാനനഷ്ടമോര്‍ത്ത് പുറത്തു പറയുന്നില്ലെന്ന് മാത്രം... ആത്മാര്‍ത്ഥത ലെവലേശമില്ലാത്ത ഒരു കൂട്ടം ആളുകള്‍ സിനിമാ മേഖലയിലുണ്ട്...വല്ലവരുടേയും പണം കൊണ്ട് ,ആളായി അഹങ്കാരത്തിന്റെ അത്യുന്നതങ്ങളില്‍ വിലസുന്നവരെ കാണണമെങ്കില്‍ ഒരു സിനിമ എടുത്താല്‍ മതി.

സിനിമ തുടങ്ങുന്നതിനു മുന്നേ പറഞ്ഞ ബഡ്ജറ്റിന്റെ , ഇരട്ടിയോ അതിനു മുകളിലേക്കോ പോയാലും ഒരു കുലുക്കവുമില്ലാത്ത സിനിമാ പ്രവര്‍ത്തകരേയും ,ബഡ്ജറ്റ് കൂടുന്നതനുസരിച്ച് പുതിയ പ്രൊഡ്യൂസര്‍മാരെ ചേര്‍ത്തുകൊണ്ടിരിക്കുന്നവന്മാരേയും, സംവിധാനം പോയിട്ട് ,ആര്‍ട്ടിസ്റ്റുകള്‍ക്ക് കുട പിടിച്ചു കൊടുക്കാന്‍ പോലും യോഗ്യതയില്ലാത്തവന്‍മാരേയും ആജീവനാന്തം സിനിമയില്‍ നിന്ന് അകറ്റിയില്ലെങ്കില്‍ ഇതുപോലുളള ദുരന്തങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും... സിനിമാ അസോസിയേഷനുകളുടെ, തലപ്പത്തിരിക്കുന്ന സാറന്മാരുടെ കണ്ണ് തുറക്കുന്നത് എപ്പോഴാണാവോ?

Summary

Venu Kunnappilly comes in support of Murali Kunnumpurath. Says the later had to spend 20 crore for Sumathi Valavu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com