രണ്ട് ദിവസത്തിനുള്ളില്‍ മിഡില്‍ ഈസ്റ്റില്‍ ആട് ത്രീ കണ്ടത് രണ്ട് ലക്ഷം പേര്‍; ദൈവത്തിന്റെ കയൊപ്പുള്ള സിനിമയെന്ന് വേണു കുന്നപ്പിള്ളി

പല പ്രൊഡ്യൂസര്‍മാരും സിനിമാ സുഹൃത്തുക്കളും റിലീസ് മാറ്റിവെക്കാന്‍ നിര്‍ദേശിച്ചു.
Aadu 3
Aadu 3
Updated on
2 min read

പശ്ചിമേഷ്യയിലെ പ്രതിസന്ധികള്‍ക്കിടയിലും ആട് ത്രീയ്ക്ക് ലഭിക്കുന്ന സ്വീകരണത്തെക്കുറിച്ച് നിര്‍മാതാവ് വേണു കുന്നപ്പിള്ളി. രണ്ട് ദിവസത്തിനുള്ളില്‍ ഏകദേശം രണ്ട് ലക്ഷം പേര്‍ മിഡില്‍ ഈസ്റ്റില്‍ ഈ സിനിമ കാണാന്‍ തീയറ്ററുകളിലെത്തിയെന്നാണ് അദ്ദേഹം പറയുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആ വാക്കുകളിലേക്ക്:

Aadu 3
തളര്‍ന്ന് കസേരയില്‍ ചാരി, കണ്ണടച്ച് മലര്‍ന്നിരിക്കുന്ന ലാല്‍ സാറിന്‍റെ ചിത്രം ഇന്നും മനസിലുണ്ട്: ഇന്ദ്രന്‍സ്

ദൈവത്തിന്റെ കയ്യൊപ്പുകള്‍: മിഡില്‍ ഈസ്റ്റില്‍ അശാന്തിയുടെയും, ഭീതിയുടെയും നിഴലിലൂടെയാണ് ഈ വര്‍ഷത്തെ റംസാനും ചെറിയ പെരുന്നാളും കടന്നുപോയത്. നമ്മുടെ സിനിമ 'ആട് 3' മാര്‍ച്ച് 19ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍, ഇവിടെ യുദ്ധഭീതിയുടെ ഒരു സൂചനപോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ഫെബ്രുവരി 28ന് സംഘര്‍ഷം ആരംഭിച്ചതോടെ സാഹചര്യങ്ങള്‍ പൂര്‍ണമായും മാറിമറിഞ്ഞു.

Aadu 3
'ദുരന്തം, ഇതിന് ഓസ്‌കര്‍ അല്ല, നൊബേല്‍ സമ്മാനം കിട്ടും; രണ്‍വീറിന്റെ മുടി മാത്രമുണ്ട്'; പരിഹസിച്ച് രമ്യ

ഒപ്പം റിലീസ് ചെയ്യാനിരുന്ന പല സിനിമകളും മാറ്റിവെക്കപ്പെട്ടു. മിഡില്‍ ഈസ്റ്റിലെ ഡിസ്ട്രിബ്യൂട്ടര്‍മാരും യുദ്ധ സാഹചര്യത്തിലെ പരിമിതികള്‍ ചൂണ്ടിക്കാട്ടി, മുന്‍കൂട്ടി തീരുമാനിച്ചിരുന്ന ഡീലുകളില്‍ നിന്ന് പിന്നോട്ട് പോയി.നാട്ടിലെ പല പ്രൊഡ്യൂസര്‍മാരും സിനിമാ സുഹൃത്തുക്കളും റിലീസ് മാറ്റിവെക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍, 36 വര്‍ഷത്തെ പ്രവാസജീവിതം എനിക്ക് പശ്ചിമേഷ്യയിലെ ജനങ്ങളുടെ മനസ്സും, ഈ രാജ്യങ്ങളിലെ ഭരണകൂടത്തിന്റെ കഴിവും മനസ്സിലാക്കാന്‍ സഹായിച്ചിരുന്നു... ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇവിടുത്തെ സംവിധാനങ്ങള്‍ എത്ര ശക്തമാണെന്ന് പലവട്ടം ഞാന്‍ അനുഭവിച്ചിട്ടുള്ളതാണ്.

ഈ പ്രതിസന്ധി സാഹചര്യത്തിലും എല്ലാ ജിസിസി രാജ്യങ്ങളും സിനിമയ്ക്ക് സെന്‍സറിംഗ് പൂര്‍ത്തിയാക്കി.തീയറ്ററുകള്‍ ആവേശത്തോടെ പ്രദര്‍ശനത്തിനൊരുങ്ങി.ജനങ്ങള്‍ തീയറ്ററിലേക്ക് വരുമോയെന്ന സംശയം എല്ലാവര്‍ക്കും ഉണ്ടായിരുന്നുവെങ്കിലും, സിനിമയിലുള്ള വിശ്വാസവും ദൈവത്തിന്റെ അനുഗ്രഹവും ചേര്‍ത്ത് ഞങ്ങള്‍ മുന്നോട്ട് പോയി. അതിന്റേതായ ഫലം കാണുമ്പോള്‍ കണ്ണ് നിറഞ്ഞുപോയി - വെറും രണ്ട് ദിവസത്തിനുള്ളില്‍ ഏകദേശം രണ്ട് ലക്ഷം പേര്‍ മിഡില്‍ ഈസ്റ്റില്‍ ഈ സിനിമ കാണാന്‍ തീയറ്ററുകളിലെത്തി.

ഒരിക്കലും പ്രതീക്ഷിക്കാത്ത നേട്ടം.'ആട് 3' ഒരു ലോകോത്തര സിനിമയാണെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല.പക്ഷേ കുടുംബസമേതം നര്‍മ്മവും, ആകാംക്ഷയും നിറഞ്ഞ മൂന്ന് മണിക്കൂര്‍ ആഘോഷിക്കാന്‍ കഴിയുന്ന ഒരു മനോഹര അനുഭവമാണ് ഈ സിനിമ... ഇത്തരം ടെന്‍ഷന്‍ നിറഞ്ഞ ദിവസങ്ങളില്‍, ഇത്തരം സിനിമകള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്, ഒന്ന് പരീക്ഷിക്കാവുന്നതാണ്...

ഈ സിനിമയെ ജനഹൃദയങ്ങളില്‍ എത്തിച്ച ഇതിന്റെ എഴുത്തുകാരനും , സംവിധായകനുമായ മിഥുന്‍ മാനുവലിന് എത്ര അഭിനന്ദിച്ചാലും മതിയാകില്ല...അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ഓരോ സാങ്കേതിക പ്രവര്‍ത്തകനും, അഭിനേതാക്കളും, പിന്തുണച്ച എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന ഒരു ചിത്രമാണിത്. ഫ്രൈഡേ ഫിലിംസിന്റെ വിജയ് ബാബുവും ,ഞാനും ചേര്‍ന്ന് എടുത്ത ഒരു വലിയ റിസ്‌കിന്റെ ഫലമാണ് 'ആട് 3'.

വലിയ ബഡ്ജറ്റില്‍ ഈ സിനിമയില്‍ പങ്കാളിയായപ്പോള്‍ പലരും സംശയത്തോടെ നോക്കിയിരുന്നു... എന്നാല്‍ കഥയിലും , തിരക്കഥയിലും ഉണ്ടായിരുന്ന എന്റെ വിശ്വാസം നമ്മെ മുന്നോട്ട് നയിച്ചു. ഫ്രൈഡേ ഫിലിംസിന്റെ ആത്മാര്‍ത്ഥ സഹകരണവും, കാവ്യ ഫിലിംസിലെ എന്റെ പ്രിയപ്പെട്ടവരുടെ പിന്തുണയും ഈ യാത്ര മനോഹരമാക്കി. 'ആട് 3'യുടെ വിജയം, കാവ്യ ഫിലിംസിനോടുള്ള ജനങ്ങളുടെ വിശ്വാസം വീണ്ടും ഉറപ്പിക്കുന്നതുമാണ്.

കേരളത്തിലും മിഡില്‍ ഈസ്റ്റിലും ജനങ്ങള്‍ ഈ സിനിമയെ ഉത്സവമാക്കിയിരിക്കുകയാണ്. ദൈവത്തിന്റെ കയ്യൊപ്പ് ഈ സിനിമയിലും ഉണ്ടെന്നത് തീര്‍ച്ചയാണ്. അശാന്തിയുടെ കാര്‍മേഘങ്ങള്‍ അകന്ന്, സമാധാനവും സന്തോഷവും നിറഞ്ഞ ദിവസങ്ങള്‍ എത്രയും വേഗം എത്തട്ടെ - അതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.

Summary

Venu Kunnappilly pens a note about Aadu 3 getting geat respons in gulf.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com