'റിലേഷന്‍ഷിപ്പ് പൊട്ടി, പണം പോയി, ചതിക്കപ്പെട്ടു, ഒറ്റയ്ക്കായി; വിഷാദത്തിന് മരുന്നു കഴിച്ചു തുടങ്ങിയ വർഷം'; കണ്ണീരണിഞ്ഞ് വര്‍ഷ

തിരികെ വന്നപ്പോള്‍ എന്റെ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഞാന്‍ ഒറ്റയ്ക്കായ വര്‍ഷമാണിത്
Varsha Ramesh
Varsha Rameshഇന്‍സ്റ്റഗ്രാം
Updated on
2 min read

നടിയായും അവതാരകയായുമെല്ലാം മലയാളികള്‍ക്ക് പരിചിതയാണ് വര്‍ഷ രമേശ്. സോഷ്യല്‍ മീഡിയ താരമായ വര്‍ഷയെ എല്ലാവരുമറിയുന്നത് വെറും വര്‍ഷ എന്ന പേരിലായിരിക്കും. റീലുകളിലൂടെ എന്നും ചിരിപ്പിച്ചിട്ടുള്ള വര്‍ഷയുടെ പുതിയ വിഡിയോ പക്ഷെ വേദനിപ്പിക്കുന്നതാണ്. തന്റെ 2025 നെക്കുറിച്ചാണ് വര്‍ഷ വിഡിയോയില്‍ സംസാരിക്കുന്നത്.

Varsha Ramesh
'ആ സിനിമ തന്നത് ദുരിതം, ധരിച്ചത് സ്വന്തം വസ്ത്രം; പ്രിയദര്‍ശന് ഒന്നും അറിയില്ലായിരുന്നു'; ഗോഡ്ഫാദര്‍ റീമേക്കിനെപ്പറ്റി അര്‍ഷദ് വാര്‍സി

2025 തനിക്ക് നേട്ടങ്ങള്‍ പോലെ തന്നെ ഒരുപാട് വേദനകളും സമ്മാനിച്ച വര്‍ഷമാണെന്നാണ് വര്‍ഷ പറയുന്നത്. റിലേഷന്‍ഷിപ്പ് തകരുകയും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിക്കേണ്ടി വരികയും ചെയ്ത വര്‍ഷമാണ് 2025 എന്നാണ് വര്‍ഷ പറയുന്നത്. വൈകാരികമായി സംസാരിച്ച് വര്‍ഷ ഒടുവില്‍ കണ്ണീരണിയുന്നതും വിഡിയോയില്‍ കാണാം.

Varsha Ramesh
'ചന്ദനം തൊടുന്നതും പൂജ നടത്തുന്നതും പാപം'; മഹാകാലേശ്വർ ക്ഷേത്ര ദർശനത്തിന് പിന്നാലെ നടിയ്ക്കെതിരെ രൂക്ഷ വിമർശനം

''2025 വേറെ തന്നൊരു വര്‍ഷമായിരുന്നു. ഞാന്‍ സ്വന്തമായൊരു ബിഎംഡബ്ല്യു വാങ്ങിയ വര്‍ഷമാണ്. അതേ വര്‍ഷം തന്നെ എന്റെ റിലേഷന്‍ഷിപ്പ് പൊട്ടിപ്പാളീസായി തിരികെ പൂജ്യത്തില്‍ വന്ന് നിന്നു. മലയാളത്തിലെ ഏറ്റവും ടോപ് റിയാലിറ്റി ഷോയില്‍ വീണ്ടും അവതാരകയായ വര്‍ഷമാണ്. ഇതേ വര്‍ഷം തന്നെയാണ് എന്റെ ജീവിതത്തില്‍ ആദ്യമായി ആങ്സൈറ്റിയ്ക്കും പാല്‍പ്പറ്റേഷനും പാനിക് അറ്റാക്കിനും മറ്റ് പല മാനസിക പ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നുകള്‍ ഞാന്‍ കഴിച്ച് തുടങ്ങുന്നതും'' താരം പറയുന്നു.

''അത്യാവശ്യം നന്നായി സമ്പാദിച്ച വര്‍ഷമാണ്. പക്ഷെ എന്റേതല്ലാത്ത കാരണത്താല്‍, എന്റെ തെറ്റ് കൊണ്ടല്ലാതെ പൈസ നഷ്ടപ്പെട്ട, ചതിക്കപ്പെട്ട വര്‍ഷം കൂടിയാണ്. ഞാന്‍ എന്നെ പൊതുവെ മറ്റാരുമായി താരതമ്യം ചെയ്യാറില്ല. ഈ വര്‍ഷം പക്ഷെ മറ്റ് പലരുമായി താരതമ്യം ചെയ്ത് പണ്ടാരമടങ്ങി. ഇഷ്ടപ്പെട്ടതെല്ലാം വാങ്ങിച്ച വര്‍ഷമാണ്. നാലഞ്ച് രാജ്യങ്ങളിലൂടെ യാത്ര ചെയ്തു. ഇതൊക്കെ വാങ്ങിയിട്ടും, ഇത്രയും സ്ഥലങ്ങളിലൊക്കെ പോയിട്ടും തിരികെ വന്നപ്പോള്‍ എന്റെ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഞാന്‍ ഒറ്റയ്ക്കായ വര്‍ഷമാണിത്.'' വര്‍ഷ പറയുന്നു.

''ഇത്രയ്ക്ക് ഒറ്റയ്ക്കാകാനും ഇന്‍ഡിപെന്‍ഡന്റ് ആകാനും സ്‌ട്രോങ് ആകാനും സത്യം പറഞ്ഞാല്‍ എനിക്ക് ആഗ്രഹമില്ല. പക്ഷെ ഞാന്‍ ഇതൊക്കെ ആയി. രാത്രി ആകാന്‍ ഞാന്‍ കാത്തിരിക്കും. കാരണം എനിക്ക് വേഗം ഉറങ്ങണം. എഴുന്നേറ്റ് കഴിഞ്ഞാല്‍ അപ്പോള്‍ തുടങ്ങും നെഗറ്റീവ് ചിന്തകളും വിഷമവും. മാനസികമായി കടുത്ത സമ്മര്‍ദ്ധത്തിലാകും. ഉറങ്ങാന്‍ ഞാന്‍ കൊതിച്ച വര്‍ഷമാണ് 2025''.

മുന്നോട്ട് ഓടുന്നവര്‍ക്കേ മാറ്റങ്ങളുണ്ടാകൂ. ചായാന്‍ ഒരു തണലുണ്ടാകുമ്പോള്‍ നമുക്ക് ഷീണമുണ്ടാകും. പക്ഷെ എനിക്ക് തണലില്ല. അതിനാല്‍ ഷീണമുണ്ടെങ്കിലും മുന്നോട്ട് പോയേ പറ്റൂ. നിങ്ങളുടെ പിന്തുണ വളരെ വലുതാണ്. ഒരുപാട് നന്ദി. എന്റെ കണ്ണ് തുറപ്പിച്ച വര്‍ഷമാണ്. മറ്റുള്ളവരുടെ ഫോട്ടോസും സ്‌റ്റോറികളും കണ്ട് അവരുടെ ജീവിതമൊക്കെ എന്തൊരു ജീവിതമാണ്, എന്റെ ജീവിതം എന്ത് ഡാര്‍ക്ക് ആണെന്ന് ആലോചിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ വീഡിയോ എന്നും വര്‍ഷ പറയുന്നു.

Summary

Varsha Ramesh recalls her 2025. Its the year she bought a bmw car and lost her relationship. In an emotional video she narrates her struggles of being alone and having panic attacks.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com