പൂജ ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു; സംവിധായകനും നടനുമായ സിവി ശിവശങ്കര്‍ അന്തരിച്ചു

90 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം
സിവി ശിവശങ്കര്‍/ ട്വിറ്റര്‍
സിവി ശിവശങ്കര്‍/ ട്വിറ്റര്‍
Updated on: 
1 min read

ബംഗളൂരു:  കന്നട സംവിധായകനും നടനും തിരക്കഥാകൃത്തും ഗാനരചയിതാവും നിര്‍മ്മാതാവുമായ സിവി ശിവശങ്കര്‍ അന്തരിച്ചു. 90 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ബംഗളൂരൂവിലെ വീട്ടില്‍ പൂജ ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കന്നട നാടിന്റെ സംസ്‌കാരവും തനിമയും വിളിച്ചോതുന്ന ശിവശങ്കറുടെ ഗാനങ്ങള്‍ ഏറെ ജനകീയമായിരുന്നു. സിനിമ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.

1933 മാര്‍ച്ച് 23ന് തുമകൂരിലെ തിപ്തൂറിലാണ് ശിവശങ്കര്‍ ജനിച്ചത്. 1958ല്‍ രാജ്കുമാര്‍ അഭിനയിച്ച ശ്രീകൃഷ്ണ ഗരുഡി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേത്തേക്ക് പ്രവേശിപ്പിച്ചത്. നിരവധി ചിത്രങ്ങളും സംവിധാനം ചെയ്തു. കര്‍ണാടക സര്‍ക്കാരിന്റെ സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Saba Pataudi and Saif Ali Khan
Dulquer Salmaan
Lakshmi Menon
Meena
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com