'ഉണ്ടോ ഇല്ല്യോ', അവാര്‍ഡ് പ്രഖ്യാപനത്തിന് മിനിറ്റുകള്‍ക്ക് മുമ്പ് അപര്‍ണയുടെ ടെന്‍ഷന്‍; വിഡിയോ 

പൊള്ളാച്ചിയിൽ പുതിയ സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് താരത്തെ തേടി സന്തോഷവാർത്തയെത്തിയത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

മികച്ച നടിക്കുള്ള ഈ വർഷത്തെ ദേശീയ പുരസ്കാരം നേടിയത് മലയാളത്തിന്റെ സ്വന്തം അപർണ ബാലമുരളിയാണ്. സൂരരൈ പോട്ര് എന്ന സിനിമയിൽ നടൻ സൂര്യക്കൊപ്പം ബൊമ്മി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചാണ് അപർണ പുരസ്കാരത്തിന് അർഹയായത്. പൊള്ളാച്ചിയിൽ പുതിയ സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് താരത്തെ തേടി സന്തോഷവാർത്തയെത്തിയത്. 

അവാർഡ് പ്രഖ്യാപനത്തിന് മിനിറ്റുകൾക്ക് മുമ്പുള്ള അപർണയുടെ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. അവാർഡ് പ്രഖ്യാപനത്തിനായി ടെൻഷനടിച്ച് കാത്തിരിക്കുന്ന അപർണയെയാണ് വിഡിയോയിൽ കാണാൻ കഴിയുന്നത്. നടനും ഗായകനുമായ സിദ്ധാർഥ് മേനോൻ പങ്കുവച്ചതാണ് വിഡിയോ. കാറിലിരുന്ന് സിദ്ധാർഥ് ആണ് വിഡിയോ പകർത്തിയിരിക്കുന്നത്. എന്തിനാണ് ഈ സമയത്തു ടെൻഷൻ എന്നു സിദ്ധാർഥ് ചോദിക്കുമ്പോൾ, ദേശീയ അവാർഡ് പ്രഖ്യാപിക്കുന്നതിന്റെ ടെൻഷനിലാണ് എന്നാണു അപർണ മറുപടി പറയുന്നത്. 

‘ഇനി ഉത്തരം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു ദേശീയ അവാർഡ് പ്രഖ്യാപനം നടക്കുമ്പോൾ അപർണ. സുധീഷ് രാമചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകൻ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com