'കൈ വിട്ട പ്രണയത്തിന്റെ ഓര്‍മയ്ക്ക്'; വരനൊപ്പം വിവാഹ വേഷത്തില്‍ കരിഷ്മ; കയ്യില്‍ ചുംബിച്ച് അക്ഷയ് ഖന്ന, വിഡിയോ വൈറല്‍

ധുരന്ദര്‍ വന്‍ വിജയമായി മാറിയതോടെ ചിത്രത്തിലെ അക്ഷയ് ഖന്നയുടെ പ്രകടനവും കയ്യടി നേടുകയാണ്.
Akshaye Khanna
Akshaye Khannaഎക്സ്
Updated on
1 min read

സോഷ്യല്‍ മീഡിയയില്‍ താരം അക്ഷയ് ഖന്നയാണ്. രണ്‍വീര്‍ സിങ് ചിത്രം ധുരന്ദര്‍ വന്‍ വിജയമായി മാറിയതോടെ ചിത്രത്തിലെ അക്ഷയ് ഖന്നയുടെ പ്രകടനവും കയ്യടി നേടുകയാണ്. അക്ഷയ് ഖന്നയുടെ സിനിമയിലെ ഡാന്‍സും രംഗങ്ങളുമൊക്കെയാണ് സോഷ്യല്‍ മീഡിയ ഭരിക്കുന്നത്. അക്ഷയ് ഖന്ന ജെന്‍സിയ്ക്ക് കൂടുതല്‍ പരിചിതനായതോടെ അദ്ദേഹത്തിന്റെ പഴയ അഭിമുഖങ്ങളും പ്രകടനങ്ങളുമൊക്കെ കുത്തിപ്പൊക്കുകയാണ് ആരാധകര്‍.

Akshaye Khanna
'തണുത്തുറഞ്ഞ റോഡുകളിലൂടെ 12 മണിക്കൂർ യാത്ര, ജീവിതകാലം മുഴുവൻ ആഗ്രഹിച്ച ഒന്ന്'; സന്തോഷം പങ്കുവച്ച് എസ്തർ

വൈറലാകുന്ന പഴയ വിഡിയോകളില്‍ ഒന്ന് നടി കരിഷ്മ കപൂറിന്റെ വിവാഹത്തില്‍ നിന്നുള്ളതാണ്. സഞ്ജയ് കപൂറുമായുള്ള കരിഷ്മയുടെ വിവാഹത്തില്‍ അതിഥിയായി അക്ഷയ് ഖന്നയുമെത്തിയിരുന്നു. വധുവിനേയും വരനേയും കണ്ട് സ്‌നേഹവും ആശംസകളുമറിയിച്ച ശേഷം അക്ഷയ് ഖന്ന കരിഷ്മയുടെ കയ്യില്‍ ചുംബിക്കുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Akshaye Khanna
'കല്‍പ്പനച്ചേച്ചിയോട് പറയാന്‍ പറ്റാതെ പോയ മാപ്പ് ഇന്നും വേദന'; ഞാന്‍ ദുരഭിമാനിയായിരുന്നു: ഉര്‍വശി

അക്ഷയ് ഖന്നയ്‌ക്കൊപ്പമുണ്ടായിരുന്ന സഹോദരന്‍ രാഹുല്‍ ഖന്ന വരനേയും വധുവിനേയും കെട്ടിപ്പിടിച്ച് ആശംസകള്‍ നേര്‍ന്നതിന് പിന്നാലെയാണ് അക്ഷയ് ഖന്ന കരിഷ്മയുടെ കയ്യില്‍ ചുംബിക്കുന്നത്. ഈ വിഡിയോ വൈറലായതോടെ പഴയൊരു ഗോസിപ്പും ചര്‍ച്ചകളില്‍ നിറയുകയാണ്. ഒരുകാലത്ത് അക്ഷയ് ഖന്നയും കരിഷ്മ കപൂറും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും അക്ഷയ് കരിഷ്മയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നതിനിടെയാണ് പ്രണയത്തിലാകുന്നത്. കരിഷ്മയുടെ പിതാവ് രണ്‍ദീര്‍ കപൂറും ഈ വിവാഹത്തിന് താല്‍പര്യം കാണിച്ചിരുന്നു. മകളുടെ കല്യാണ ആലോചനയുമായി അദ്ദേഹം അക്ഷയ് ഖന്നയുടെ പിതാവ് വിനോദ് ഖന്നയെ കാണുകയും ചെയ്തിരുന്നു. എന്നാല്‍ കരിഷ്മയുടെ അമ്മ ബബിത കപൂര്‍ ഈ വിവാഹത്തെ എതിര്‍ത്തു. അന്ന് കരിയറില്‍ തിളങ്ങി നില്‍ക്കുകയായിരുന്നു കരിഷ്മ. അക്ഷയ് ഖന്നയാകട്ടെ തുടക്കക്കാരനും. അതിനാല്‍ കരിഷ്മ കരിയറില്‍ ശ്രദ്ധിക്കുന്നതിനോടായിരുന്നു അമ്മയ്ക്ക് താല്‍പര്യം.

ഗോസിപ്പുകള്‍ക്ക് പിന്നിലെ വസ്തുത എന്തായാലും ആ കല്യാണം നടന്നില്ല. കരിഷ്മ പിന്നീട് സഞ്ജയ് കപൂറിനെ വിവാഹം കഴിച്ചു. ഇരുവര്‍ക്കും രണ്ട് മക്കളും ജനിച്ചു. എന്നാല്‍ പിന്നീട് ഇരുവരും ബന്ധം പിരിഞ്ഞു. അതേസമയം അക്ഷയ് ഖന്നയാകട്ടെ ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്. കരിഷ്മയുമായുള്ള വിവാഹം നടക്കാതെ പോയതാണ് അക്ഷയ് അവിവാഹിതനായി തുടരാന്‍ കാരണമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ തനിക്ക് കമ്മിറ്റ്‌മെന്റുകളോടുള്ള ഭയമാണ് വിവാഹം കഴിക്കാത്തതിന് കാരണമെന്നാണ് അക്ഷയ് ഖന്ന പറഞ്ഞത്.

Summary

Video of Akshaye Khanna kissing Karishma Kapoor's hand on her wedding gets viral. fans recalls the gossips about their love and marriage plans.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com