

മലയാളികൾ എപ്പോഴും ഒരു ചിരിയോടെ മാത്രം ഓർത്തിരിക്കുന്ന സിനിമയാണ് പഞ്ചാബി ഹൗസ്. ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, ദിലീപ്, ജനാർദ്ദനൻ, ഇന്ദ്രൻസ് തുടങ്ങിയവരുടെ ചിത്രത്തിലെ കഥാപാത്രങ്ങളൊന്നും മലയാളികൾ മറക്കാനിടയില്ല. ഹരിശ്രീ അശോകൻ അനശ്വരമാക്കിയ രമൺ എന്ന കഥാപാത്രം ഇന്നും ട്രോളുകളിലും മീമുകളിലുമൊക്കെ നിറഞ്ഞു നിൽക്കുകയാണ്.
ഇപ്പോഴിതാ പഞ്ചാബി ഹൗസിൽ നമ്മളെ ഒരുപാട് ചിരിപ്പിച്ച രമണന്റെ ഒരു സീൻ അഭിനയിച്ചു കാണിക്കുകയാണ് ബോളിവുഡ് താരം വിദ്യ ബാലൻ. 'ചപ്പാത്തി നഹീ..ചോർ ചോർ' എന്ന് രമണൻ പറയുന്ന സംഭാഷണമാണ് വിദ്യ ഇപ്പോൾ അഭിനയിച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകീട്ടോടെ പുറത്തുവിട്ട റീൽ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
നിരവധി പേരാണ് വിദ്യയുടെ റീലിന് അഭിനന്ദനവുമായെത്തിയിരിക്കുന്നത്. മലയാള സിനിമാ താരങ്ങളും നിരവധി പേരാണ് വിദ്യയുടെ റീലിന് കമന്റുമായെത്തിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, ദിവ്യ പ്രഭ, മിയ, അനുമോൾ, ആര്യ ബഡായി, മഹിമ നമ്പ്യാർ തുടങ്ങി നിരവധി താരങ്ങളാണ് വിദ്യയുടെ റീലിന് കമന്റുമായെത്തിയിരിക്കുന്നത്.
ഇതിന് മുൻപും വിദ്യയുടെ റീലുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. 1998 ൽ പുറത്തിറങ്ങിയ റാഫി മെക്കാര്‍ട്ടിന്റെ 'പഞ്ചാബി ഹൗസ്' ആ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമകളിലൊന്നായിരുന്നു.
തിലകന്‍, ലാല്‍, മോഹിനി, ജോമോള്‍, എന്‍എഫ് വര്‍ഗീസ് തുടങ്ങിയവര്‍ക്കെല്ലാം പ്രേക്ഷകര്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ് പഞ്ചാബി ഹൗസില്‍ ലഭിച്ചത്. ചിത്രത്തിലെ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റുകളായി മാറി. ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം റീമേക്ക് ചെയ്തിരുന്നു.
Bollywood Actress Vidya Balan recreates Malayalam Movie Punjabi House Ramanan scene.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates