പത്ത് വർഷത്തിന് ശേഷം കോളിവുഡിലേക്ക് തിരിച്ചെത്തി വിദ്യുത് ജംവാൽ; വരുന്നത് ശിവകാർത്തികേയന്റെ വില്ലനായി

പതിനാല് വർഷങ്ങൾക്ക് ശേഷം ബിജു മേനോൻ തമിഴിൽ പ്രധാന വേഷത്തിലെത്തുന്നു
Sivakarthikeyan
ശിവകാർത്തികേയൻinstagram
Updated on
1 min read

എആർ മുരു​കദോസും ശിവകാർത്തികേയനും ഒന്നിച്ചുള്ള സിനിമയുടെ പ്രഖ്യാപനം മുതലേ ആരാധകർ ആവേശത്തിലാണ്. എസ്കെ 23 എന്ന് താല്ക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ബോളിവുഡ് താരം വിദ്യുത് ജംവാൽ ചിത്രത്തിൽ വില്ലനായെത്തുന്നുവെന്നാണ് പുതിയ വിവരം. പത്ത് വർഷത്തിന് ശേഷമാണ് വിദ്യുത് തമിഴിലേക്ക് വീണ്ടുമെത്തുന്നത്.

മുരു​കദോസ് സംവിധാനം ചെയ്ത തുപ്പാക്കിയിൽ വിജയ്‌യുടെ വില്ലനായെത്തിയതും വിദ്യുത് ആയിരുന്നു. വിദ്യുത് സെറ്റിലെത്തിയതിന്റെ വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. നടി രുക്മിണി വസന്ത് ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. നടൻ ബിജു മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സം​ഗീത സംവിധാനമൊരുക്കുന്നത്. ഇതാദ്യമായാണ് മുരുകദോസും ശിവകാർത്തികേയനും ഒന്നിക്കുന്നത്. പതിനാല് വർഷങ്ങൾക്ക് ശേഷമാണ് ബിജു മേനോൻ തമിഴിൽ പ്രധാന വേഷത്തിലെത്തുന്നത്. തമിഴിൽ 2010 ൽ പുറത്തിറങ്ങിയ പോർക്കളം എന്ന ചിത്രമാണ് ബിജു മേനോന്റേതായി ഒടുവിലെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Sivakarthikeyan
ജോസിനൊത്ത എതിരാളി; ടർബോയിലെ സസ്പെൻസ് പുറത്തുവിട്ട് മമ്മൂട്ടി

എസ്കെ 23 യുടെ ചിത്രീകരണം പുരോ​ഗമിക്കുകയാണിപ്പോൾ. അമരൻ ആണ് ശിവകാർത്തികേയന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രം. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മേജർ മുകുന്ദ് വരദരാജനെന്ന കഥാപാത്രമായാണ് ശിവകാർത്തികേയനെത്തുന്നത്. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com