'മുഖം പൊള്ളില്ലേ?'; കണ്ണിലേക്ക് മെഴുക് ഒഴിച്ച് നടൻ വിദ്യുത് ജംവാൽ, വൈറലായി വിഡിയോ

അദ്ദേഹം ഇരുന്നു കൊണ്ട് പ്രത്യേക താളത്തിൽ ശരീരം ചലിപ്പിക്കുകയാണ്.
Vidyut Jammwal
Vidyut Jammwalവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

നടൻ വിദ്യുത് ജംവാൽ പങ്കുവെച്ച ഒരു വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടൻ തന്റെ കണ്ണിലേക്ക് ഉരുകിയ മെഴുക് ഒഴിക്കുന്നതാണ് വിഡിയോയിൽ കാണാനാവുക. ചൊവ്വാഴ്ച വൈകീട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോക്ക് പ്രതികരണവുമായി നിരവധി പേരാണ് എത്തിയത്. പരമ്പരാഗതമായ വസ്ത്രം ധരിച്ച്, തലയിൽ കറുത്ത തുണി കെട്ടിയ വിദ്യുതിനെയാണ് വിഡിയോയിൽ കാണാനാവുക.

അദ്ദേഹം ഇരുന്നു കൊണ്ട് പ്രത്യേക താളത്തിൽ ശരീരം ചലിപ്പിക്കുകയാണ്. തുടർന്ന് മുന്നിലുണ്ടായിരുന്ന കത്തുന്ന രണ്ട് വലിയ മെഴുകുതിരികൾ എടുത്ത് ഉരുകിയ ചൂടുള്ള മെഴുക് സ്വന്തം കണ്ണിലേക്ക് ഒഴിച്ചു. പരിമിതികളെ മറികടക്കാൻ നമ്മെ പ്രാപ്തരാക്കുന്ന പുരാതന കളരിപ്പയറ്റിനെയും യോഗയെയും ബഹുമാനിക്കുന്നു, മെഴുകും കണ്ണുകെട്ടലും, ഒരു യോദ്ധാവിന്റെ ആത്മാവിന്റെ സാക്ഷ്യം എന്നാണ് വിഡിയോക്ക് താരം നൽകിയ തലക്കെട്ട്.

സ്റ്റേജിലും സ്വന്തം ശരീരത്തിലും തീയിട്ടു എന്നാണ് ഒരു ഫോളോവർ ഇതിനോട് പ്രതികരിച്ചത്. അത് ഭയപ്പെടുത്തുന്നതായിരുന്നു. അദ്ദേഹം സുഖമായിരിക്കുമെന്ന് കരുതുന്നു, ഇത് തീർത്തും അവിശ്വസനീയമാണ്, നിങ്ങൾ ഇന്ത്യയുടെ അഭിമാനമാണ് എന്നെല്ലാമാണ് മറ്റു പ്രതികരണങ്ങൾ. പാരമൗണ്ട് പിക്ചേഴ്സിൻ്റെ വരാനിരിക്കുന്ന സ്ട്രീറ്റ് ഫൈറ്റർ എന്ന ലൈവ്-ആക്ഷൻ റീബൂട്ടിൽ വിദ്യുത് അഭിനയിക്കും.

Vidyut Jammwal
'മധുരമുള്ള അടപ്രഥമൻ പോലെ, പുരുഷൻമാർക്കും അദ്ദേഹത്തോട് ആകർഷണം തോന്നും'; ഫഹദിനെക്കുറിച്ച് പാർത്ഥിപൻ

2026 ഒക്ടോബർ 16-ന് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്ന ഈ ചിത്രം വിദ്യുതിൻ്റെ ഹോളിവുഡ് അരങ്ങേറ്റമാണ്. കിറ്റാവോ സകുറായ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആൻഡ്രൂ കോജി, നോഹ് സെൻ്റിനിയോ, ജേസൺ മോമോവ, കല്ലിന ലിയാങ്, റോമൻ റെയ്ൻസ്,

Vidyut Jammwal
1000 കോടിയുടെ പുരാണ വിസ്മയം വരുന്നു; പുതിയ ചരിത്രം കുറിക്കാൻ അല്ലു അർജുനും ത്രിവിക്രമും

ഓർവിൽ പെക്ക്, കോഡി റോഡ്സ്, ആൻഡ്രൂ ഷൂൾസ്, കർട്ടിസ് '50 സെൻ്റ്' ജാക്സൺ, ഡേവിഡ് ഡാസ്റ്റ്മാൽച്ചിയൻ എന്നിവരും താരനിരയിലുണ്ട്. എആർ മുരുഗദോസ് എഴുതി സംവിധാനം ചെയ്ത തമിഴ് സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമായ 'മദിരാശി'യിലാണ് വിദ്യുത് അവസാനമായി അഭിനയിച്ചത്.

Summary

Cinema News: Actor Vidyut Jammwal pours hot candle wax on his face.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com