​അന്ന് 'കൊക്കര കൊക്കരക്കോ', ഇന്ന് 'മട്ട സോങ്'; വിജയ് - തൃഷ ഓൺസ്ക്രീൻ കെമിസ്ട്രി

ബി​ഗ് സ്ക്രീനിൽ ഇരുവരും ഒന്നിച്ചുള്ള ഡാൻസ്, റൊമാൻസ് എല്ലാം ആരാധകർ ആഘോഷമാക്കി.
trisha, vijay
വിജയ്, തൃഷഇൻസ്റ്റ​ഗ്രാം

വിജയ് - തൃഷ, ഓൺസ്ക്രീൻ കെമിസ്ട്രിയിൽ തമിഴ് സിനിമാ പ്രേക്ഷകരെ ഇത്രയധികം ആവേശത്തിലാക്കിയ മറ്റൊരു ജോഡിയുണ്ടാകില്ല. ബി​ഗ് സ്ക്രീനിൽ ഇരുവരും ഒന്നിച്ചുള്ള ഡാൻസ്, റൊമാൻസ് എല്ലാം ആരാധകർ ആഘോഷമാക്കി. വിജയ് - തൃഷ കോമ്പോ എത്തിയപ്പോഴെല്ലാം തിയറ്ററുകൾ പൂരപറമ്പായി മാറിയിരുന്നു. റെക്കോഡുകളെല്ലാം മറികടന്ന് ആ ചിത്രങ്ങളെല്ലാം ബ്ലോക്ബസ്റ്ററുകളായി മാറി.

ഗില്ലി, കുരുവി, തിരുപ്പാച്ചി, ആതി തുടങ്ങി നിരവധി ചിത്രങ്ങളിൽ അവർ ഒന്നിച്ചെത്തി. എന്നാൽ പിന്നീട് കുറേ വര്‍ഷങ്ങളോളം ഇരുവരും ഒന്നിച്ച് സിനിമകള്‍ ചെയ്തില്ല. ഇരുവരുടെയും വ്യക്തിപരമായ കാരണങ്ങളായിരുന്നു ഇതിന് പിന്നിലെന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ. നീണ്ട പതിനഞ്ച് വര്‍ഷത്തിന് ശേഷം ലിയോ എന്ന ചിത്രത്തിലൂടെ വിജയും തൃഷയും വീണ്ടും ഒന്നിച്ചു.

അന്നുണ്ടായിരുന്ന‌ അതേ സ്നേഹത്തോടെയാണ് ആരാധകർ ഇരുവരും വീണ്ടും ഒന്നിച്ചപ്പോൾ സ്വീകരിച്ചത്. ഇപ്പോഴിതാ വിജയ്‌യുടെ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ​ഗോട്ടിലും അതിഥി വേഷത്തിൽ തൃഷയെത്തി. 'മട്ട' എന്ന പാട്ടിലാണ് വിജയ്‌യ്ക്കൊപ്പം ഡാൻസുമായി തൃഷയെത്തിയത്. വിജയ് - തൃഷ കോമ്പോയിലെത്തിയ ചിത്രങ്ങളിലൂടെ.

1. ഗില്ലി

trisha, vijay

​ഗില്ലി എന്ന സിനിമ പലർക്കും ഇന്നുമൊരു വികാരമാണ്. വിജയ്‌യും തൃഷയും ആദ്യം ഒന്നിച്ചതും ഈ ചിത്രത്തിലായിരുന്നു. തമിഴ് - മലയാളം ദളപതി ആരാധകർ ഇത്രയധികം ആഘോഷമാക്കിയ മറ്റു ചിത്രമുണ്ടാകില്ല. ​ഗില്ലി അടു‌ത്തിടെ റീ റിലീസ് ചെയ്തപ്പോഴും ഇതേ ആവേശം പ്രേക്ഷകരിൽ കാണാമായിരുന്നു. ധരണി സംവിധാനം ചെയ്ത് 2004 ലാണ് ​ഗില്ലി റിലീസ് ചെയ്യുന്നത്. പ്രകാശ് രാജ്, ആശിഷ് വിദ്യാർഥി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരന്നു. 2004 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമായി മാറി ​ഗില്ലി. ചിത്രത്തിലെ പാട്ടുകളും തരം​ഗമായി. വിദ്യാസാ​ഗറായിരുന്നു ചിത്രത്തിന് സം​ഗീതമൊരുക്കിയത്.

2. ​കുരുവി

trisha, vijay

​ധരണി തന്നെ തൃഷയെയും വിജയിയെയും ജോഡികളാക്കിയൊരുക്കിയ ചിത്രമായിരുന്നു കുരുവി. തിയറ്ററുകളിൽ 150 ദിവസത്തോളം ചിത്രം പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിലെ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടു. വിദ്യാസാ​ഗർ തന്നെയായിരുന്നു കുരുവിയിലും സം​ഗീത സംവിധാനം നിർവഹിച്ചത്.

3. തിരുപ്പാച്ചി

trisha, vijay

പേരരസു സംവിധാനം ചെയ്ത് 2005 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു തിരുപ്പാച്ചി. 200 ദിവസത്തിലധികം തിയറ്ററുകളിൽ നിറഞ്ഞോടിയ ചിത്രം മികച്ച ബോക്സോഫീസ് വിജയവും നേടി.

4. ആതി

trisha, vijay

രമണ സംവിധാനം ചെയ്ത് എസ് എ ചന്ദ്രശേഖർ നിർമ്മിച്ച് 2006 ൽ പുറത്തിറങ്ങിയ ചിത്രമാണ് ആതി. മികച്ച ചിത്രമായിരുന്നെങ്കിലും തിയറ്ററിൽ വലിയ വിജയം നേടാൻ ആതിയ്ക്കായില്ല. പ്രകാശ് രാജ്, മണിവണ്ണൻ, വിവേക് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.

5. ലിയോ

trisha, vijay

വർഷങ്ങൾക്ക് ശേഷം വിജയ് - തൃഷ ജോഡികൾ വീണ്ടുമൊന്നിച്ച ചിത്രമായിരുന്നു ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം തിയറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷക പ്രീതി നേടി. വിജയ് - തൃഷ കോമ്പോയ്ക്കായുള്ള ആരാധകരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനാണ് ചിത്രം വിരാമമിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com