'നിഖില വിമലിനെപ്പോലൊരു നല്ല നടിയെ ഐറ്റം ഡാന്‍സ് കളിക്കാന്‍ വിളിക്കുമെന്ന് തോന്നുന്നുണ്ടോ?'; ആട് ത്രീ റൂമറില്‍ വിജയ് ബാബു
ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആട് ത്രീ. തിയേറ്ററില്‍ പരാജയപ്പെടുകയും, പിന്നീട് കള്‍ട്ടാവുകയും ചെയ്ത ആദ്യ ഭാഗത്തിനും, ബോക്‌സ് ഓഫീസ് ഇളക്കിമറിച്ച രണ്ടാം ഭാഗത്തിനും ശേഷമെത്തുന്ന ചിത്രത്തില്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്. ഇതുവരെ പുറത്തു വന്ന ക്യാരക്ടര്‍ പോസ്റ്റര്‍ ആകാംഷ ജനിപ്പിക്കുന്നതായിരുന്നു.
ആട് ത്രീയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നൊരു റിപ്പോര്‍ട്ടായിരുന്നു നടി നിഖില വിമലിന്റെ ഐറ്റം ഡാന്‍സ്. ആട് ത്രീയില്‍ നിഖില വിമല്‍ ഡാന്‍സ് നമ്പര്‍ ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെ പടര്‍ന്നു പിടിച്ചിരുന്നു. അതേസമയം ആ വാര്‍ത്തയ്ക്ക് പിന്നാലെ പോയവര്‍ക്കൊന്നും ഉറവിടം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
റിപ്പോര്‍ട്ടുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ആട് ത്രീയുടെ പ്രസ് മീറ്റില്‍ പറയാമെന്നായിരുന്നു നിഖില വിമലിന്റെ പ്രതികരണം. ഇപ്പോഴിതാ റിപ്പോര്‍ട്ടുകളോട് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ നടന്‍ വിജയ് ബാബു തന്നെ പ്രതികരിക്കുകയാണ്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജയ് ബാബുവിന്റെ പ്രതികരണം. ആട് ത്രീയില്‍ നിഖില വിമലിന്റെ ഡാന്‍സ് നമ്പറുണ്ടോ എന്ന ചോദ്യത്തിനാണ് വിജയ് ബാബു മറുപടി നല്‍കുന്നത്.
''നിഖില വിമല്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ പ്രസ് കോണ്‍ഫറന്‍സില്‍ കാണാമെന്ന്. നിഖില വിമല്‍ മലയാളത്തിലെ എല്ലാവരും ഇഷ്ടപ്പെടുന്ന നല്ല നടിമാരില്‍ ഒരാളാണ്. മിഥുന്‍ മാനുവല്‍ തോമസിന്റെ സിനിമകളില്‍ ചെറുതും വലതുമായ ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആട് പോലൊരു സിനിമയില്‍ നിഖില വിമലിനെപ്പോലെ ഇത്ര നല്ലൊരു നടിയെ കൊണ്ടു വന്ന് ഐറ്റം ഡാന്‍സ് കളിപ്പിച്ചിട്ട് വിടുമെന്ന് തോന്നുന്നുണ്ടോ? '' എന്നാണ് വിജയ് ബാബു ചോദിക്കുന്നത്.
''ഇത് എവിടുന്നാണെന്ന് വന്നതെന്നറിയില്ല. അതിന് കുറിക്കു കൊള്ളുന്ന ഉത്തരം നിഖില തന്നെ തന്നിട്ടുണ്ട്. ഞാന്‍ പ്രസ് കോണ്‍ഫറന്‍സില്‍ പറഞ്ഞോളാമെന്ന്. എന്തായാലും അത് അവിടെ നില്‍ക്കട്ടെ. എന്തായാലും ഉടനെ തന്നെ ട്രെയിലര്‍ ലോഞ്ചുണ്ട്. അത് കഴിഞ്ഞ മാധ്യമങ്ങളെക്കാണും. അപ്പോള്‍ പറയാം. അതുവരെ ഇങ്ങനെയങ്ങ് പോകട്ടെ'' എന്നും വിജയ് ബാബു പറയുന്നുണ്ട്.
മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന ആട് ത്രീ ടൈം ട്രാവല്‍ ചിത്രമാണെന്നാണ് കരുതപ്പെടുന്നത്. പാപ്പന്റേയും സംഘത്തിന്റേയും ഭൂതം, ഭാവി, വര്‍ത്തമാന കാലങ്ങൡലൂടേയുള്ള യാത്രയായിരിക്കും ചിത്രമെന്ന സൂചനയാണ് ക്യാരക്ടര്‍ പോസ്റ്ററുകള്‍ നല്‍കിയത്.
Vijay Babu reacts to reports of Nikhila Vimal having an item dance in Aadu 3. Says don't who started it.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

