'പാപ്പനും പിള്ളേരും ചുമ്മാ വന്നതല്ല'; 'ആട് 3' ഇതുവരെ എത്ര നേടി? ബജറ്റ് എത്ര?; വെളിപ്പെടുത്തി വിജയ് ബാബു

രണ്ടാം പാര്‍ട്ടിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.
Vijay Babu
Vijay Babu
Updated on
1 min read

ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനമാണ് ആട് 3 കാഴ്ചവെക്കുന്നത്. ഷാജി പാപ്പന്റേയും സംഘത്തിന്റേയും മൂന്നാം വരവും ഹിറ്റായി മാറിയിരിക്കുകയാണ്. മൂന്നാം ഭാഗത്തിന്റെ രണ്ടാം പാര്‍ട്ടിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ ചിത്രത്തിന്റെ കളക്ഷനെക്കുറിച്ചും ബജറ്റിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നിര്‍മാതാവ് വിജയ് ബാബു. പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു വിജയ് ബാബു.

Vijay Babu
'സിനിമയിൽ വരുന്നതിന് മുൻപ് തുണിക്കടയിലും സ്റ്റാർബക്സിലുമൊക്കെ ജോലി ചെയ്തിട്ടുണ്ട്; എനിക്ക് നന്നായി ലാപ് ഉപയോ​ഗിക്കാൻ പോലും അറിയില്ല'

മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തേയും വലിയ രണ്ടാമത്തെ വീക്കെന്‍ഡ് ബോക്‌സ് ഓഫീസ് കളക്ഷനാണ് ആട് 3യ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതുവരെ 87 കോടി രൂപയാണ് വേള്‍ഡ് വൈഡ് ഗ്രോസ്. ഒരുപാട് പ്രശ്‌നങ്ങള്‍ക്കിടയിലാണ് ഈ സിനിമ റിലീസ് ചെയ്തത്. ഒരു തീരുമാനമെടുക്കുക അത്ര എളുപ്പമായിരുന്നില്ല. കാരണം അത്രയും മുതല്‍ മുടക്കി നിര്‍മിച്ച സിനിമയാണ്. അങ്ങനെയൊരു തീരുമാനമെടുക്കാന്‍ ധൈര്യം തന്നത് നിര്‍മാണ പങ്കാളിയായ വേണു കുന്നപ്പിള്ളിയാണ്. ഇപ്പോള്‍ വന്നിരിക്കുന്ന ഗ്രോസ് കളക്ഷന്റെ 70-75 ശതമാനത്തോളം ബജറ്റ് ഉണ്ടായിരുന്നു. ബാക്കി നിങ്ങള്‍ കണക്ക് കൂട്ടിക്കോളൂ'' എന്നാണ് വിജയ് ബാബു പറയുന്നത്.

Vijay Babu
'ചേഞ്ച് വേണമത്രേ...ചേഞ്ച്'; ട്രാക്ക് മാറ്റി മമിത ബൈജു; 'കര'യില്‍ ഞെട്ടിക്കും!

രണ്ടാം പാര്‍ട്ടിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. മിഥുന്‍ മാനുവല്‍ തോമസ് തയ്യാറാക്കിയിരിക്കുന്ന തിരക്കഥ വലിയ പ്രീ-പ്രൊഡക്ഷന്‍ ആവശ്യമായ ഒന്നാണ്. അതുകൊണ്ട് തന്നെ ഡേറ്റുകളും ലൊക്കേഷനുകളും ക്യത്യമായി പ്ലാന്‍ ചെയ്ത്, മഴയില്ലാത്ത നല്ല സമയം നോക്കി ഞങ്ങള്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതായിരിക്കും എന്നാണ് വിജയ് ബാബു പറയുന്നത്.

ചിത്രത്തിലെ താരനിരയെ കഴിഞ്ഞ പത്ത് മാസത്തോളം തങ്ങള്‍ ബ്ലോക്ക് ചെയ്ത് വച്ചിരിക്കുകയായിരുന്നുവെന്നും വിജയ് ബാബു പറയുന്നുണ്ട്. നായകന്‍ ജയസൂര്യ കഴിഞ്ഞ നാല് വര്‍ഷമായി സിനിമകള്‍ ചെയ്തിട്ടില്ല. ആടിന് ശേഷം അദ്ദേഹം ചില ചിത്രങ്ങള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. അതെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാകും അടുത്ത ചിത്രത്തിലേക്ക് കടക്കുകയെന്നും വിജയ് ബാബു പറഞ്ഞു.

Summary

Vijay Babu reveals the budget of Aadu 3. aslo shares how much the film collected so far.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com