

വിവാദങ്ങള്‍ക്കിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി വിജയ്‌യുടേയും തൃഷയുടേയും പഴയൊരു വിഡിയോ. വിജയ് തൃഷയെ രാജകുമാരിയെന്നും തൃഷ നടനെ തന്റെ വീട് എന്നും വിശേഷിപ്പിക്കുന്ന വിഡിയോയാണ് വൈറലാകുന്നത്. വിവാഹ മോചന വാര്‍ത്തകള്‍ക്കിടെ വിജയ് തൃഷയ്‌ക്കൊപ്പം വിവാഹത്തില്‍ പങ്കെടുത്തത് വലിയ വാര്‍ത്തയായി മാറിയിരുന്നു. ഇതിനിടെയാണ് പഴയ വിഡിയോയും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്.
വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ് വിജയ്‌യും തൃഷയും. തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് ഇരുവരും പലപ്പോഴായി സംസാരിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ് യും തൃഷയും ഒരുമിച്ച ചിത്രമായിരുന്നു ലിയോ. ഈ സിനിമയുടെ വിജയാഘോഷത്തില്‍ വിജയ്‌യും തൃഷയും ഒരുമിച്ചെത്തിയിരുന്നു.
''വിജയ്, കാലങ്ങള്‍ക്ക് ശേഷം സ്‌കൂള്‍ ഫ്രണ്ടിനെ കാണുന്നത് പോലെയായിരുന്നു. അതേ കംഫര്‍ട്ടും സ്‌നേഹവും സൗഹൃദവും. എന്റെ 20 വര്‍ഷത്തെ കരിയറില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്ര വിജയ്‌ക്കൊപ്പമായിരുന്നു. വീട് എന്നാല്‍ ഒരു ഇടമല്ലെന്നും ഒരു വ്യക്തിയാണെന്നാണ് പറയപ്പെടുന്നത്'' എന്നാണ് അന്ന് തൃഷ പറഞ്ഞത്.
ഇതേ പരിപാടിയിലാണ് തൃഷയെക്കുറിച്ച് വിജയ്‌യും വാചാലനായത്. ''ഒരു 20 കാരി നായികയാകുന്നത് വലിയ കാര്യമല്ല. എന്നാല്‍ ഒരു പെണ്‍കുട്ടി 20 വര്‍ഷമായി നായിക സ്ഥാനം നിലനിര്‍ത്തുന്നത് ചെറിയ കാര്യമല്ല. അതും അതേ ഊര്‍ജ്ജത്തോടേയും സൗന്ദര്യത്തോടേയും'' എന്നാണ് വിജയ് തൃഷയെക്കുറിച്ച് പറഞ്ഞത്.
''ഞാന്‍ ആരേക്കുറിച്ചാണ് പറയുന്നതെന്ന് നിങ്ങള്‍ക്കെല്ലാം അറിയാം. എല്ലാവരും കൈ വീശുക സാധാരണ ആളുകളെ പോലെയാണ്. പക്ഷെ അവള്‍ കൈ വീശുക രാജകുമാരിയെപ്പോലെയാണ്. നിങ്ങളെല്ലാം അത് ശ്രദ്ധിച്ചിട്ടുണ്ടാകും. അതേ, നമ്മുടെ കുന്ദവൈ രാജകുമാരി. ആശംസകള്‍ തൃഷ'' എന്നും വിജയ് പറയുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates