സിംഗിൾ അല്ലെന്ന് വിജയ് ദേവരകൊണ്ട; അത് രശ്മികയാണെന്ന് ആരാധകര്‍

‘കിങ്ഡം’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം പറഞ്ഞത്.
Rashmika Mandanna, Vijay Deverakonda
രശ്മിക , വിജയ് ദേവരകൊണ്ടFacebook
Updated on
1 min read

വീണ്ടും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് സിനിമ താരം വിജയ് ദേവരകൊണ്ട .ദക്ഷിണേന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന നടന്മാരിൽ ഒരാൾകൂടിയാണ് താരം. അദ്ദേഹത്തിന്റെ സിനിമാ അപ്‌ഡേറ്റുകളായാലും വ്യക്തിജീവിതമായാലും, ആരാധകർ എപ്പോഴും അദ്ദേഹത്തെക്കുറിച്ച് ആകാംക്ഷയുള്ളവരാണ്.

വ്യക്തിജീവിതത്തെക്കുറിച്ച് ഒരു വിവരവും പുറത്തുവിടാന്‍ താല്‍പര്യമില്ലാത്തയാളാണ് വിജയ് ദേവരകൊണ്ട. എന്നാലിപ്പോള്‍ താന്‍ സിംഗിളല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് താരം. ജൂലൈ 31ന് വിജയ്‌യുടെ ‘കിങ്ഡം’ എന്ന ചിത്രം റിലീസ് ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം പറഞ്ഞത്.

Rashmika Mandanna, Vijay Deverakonda
'സ്നേഹിക്കുമ്പോൾ മാറ്റങ്ങളുണ്ടാകും; അനിമലിലെ രൺബീറിന്റെ കഥാപാത്രത്തെ പോലെ ഒരാളെ ജീവിതത്തിലും അം​ഗീകരിക്കും'

‘എനിക്ക് 35 വയസ്സായി. ഞാനിപ്പോള്‍ സിംഗിള്‍ അല്ല. എന്‍റെ വ്യക്തിപരമായ കാര്യങ്ങള്‍ പൊതുഇടങ്ങളില്‍ പറയാന്‍ താല്‍പര്യമില്ല. എന്‍റെ സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെയിരിക്കണം എന്നാണ് ആഗ്രഹം. പലപ്പോഴും അത് സാധ്യമാകാറില്ല. എനിക്ക് പ്രേക്ഷകര്‍ നല്‍കുന്ന സ്നേഹത്തിനും ബഹുമാനത്തിനും ഒരുപാട് നന്ദിയുണ്ട്. അതെല്ലാം എനിക്കുള്ളതാണോ അതോ ഞാന്‍ അഭിനയിച്ച ചിത്രങ്ങളെ മുന്‍നിര്‍ത്തി നല്‍കുന്നതാണോ എന്ന് സംശയിച്ചിട്ടുണ്ട്. ഇതെല്ലാം ഞാന്‍ ആസ്വദിക്കുന്നുണ്ട്’ – താരം പറയുന്നു.

“ഭൂതകാലത്തെ കാര്യങ്ങളെ കുറിച്ച് ഓര്‍ക്കുന്നില്ല. എല്ലാ നല്ലതും ചീത്തയുമായ നിമിഷങ്ങളിൽ നിന്നും ഞാൻ കുറേകാര്യങ്ങള്‍ പഠിച്ചു. അത് എന്നെ ഇന്നത്തെ ഞാനാക്കി.” താരം കൂട്ടിച്ചേര്‍ത്തു. സിംഗിള്‍ അല്ലെന്ന് സമ്മതിച്ചെങ്കിലും ആരാണ് പ്രണയിനി എന്ന് വിജയ് വ്യക്തമാക്കിയില്ല. ഇതോടെ ‘അത് രശ്മികയാണെന്ന് എല്ലാവര്‍ക്കുമറിയാം’ എന്ന കമന്‍റുകളാണ് അഭിമുഖത്തിനു താഴെ വന്നുനിറയുന്നത്.

Rashmika Mandanna, Vijay Deverakonda
'ജാനകി അല്ല, ജാനകി വി എന്നാക്കാം'; പേര് മാറ്റാൻ തയ്യാറെന്ന് നിർമാതാക്കൾ കോടതിയിൽ, റിലീസ് ഉടൻ

ഗൗതം തിന്നനൂരി സംവിധാനം ചെയ്ത കിംഗ്ഡത്തില്‍ വിജയ് രണ്ട് ശക്തമായ വേഷങ്ങളിലാണ് എത്തുന്നത് - ഒരു പൊലീസ് ഉദ്യോഗസ്ഥനും മറ്റൊന്ന് തടവുകാരനായും. അടുത്തിടെയാണ് ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.ചിത്രം ആദ്യം 2025 മെയ് 30 ന് പ്ലാൻ ചെയ്‌തിരുന്നെങ്കിലും ജൂലൈ 31 ന് റിലീസ് മാറ്റുകയായിരുന്നു

Summary

Film updates: Vijay Deverakonda finally opened up about his personal life and states that he is not single. Fans says its Rashmika Mandanna

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com