

വിജയ് ദേവരകൊണ്ട നായകനായെത്തിയ ചിത്രമാണ് കിങ്ഡം. കാത്തിരിപ്പുകൾക്കൊടുവിൽ ഗൗതം തിന്നനൂരി സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ വൻ പ്രതീക്ഷയോടെയാണ് സിനിമാ പ്രേക്ഷകർ ചിത്രത്തിനായി കാത്തിരുന്നതും. ചിത്രം നിരാശപ്പെടുത്തിയിട്ടില്ലെന്നാണ് റിലീസിന് പിന്നാലെയുള്ള ആദ്യ പ്രതികരണം.
ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് എക്സിൽ നിറയുന്നത്. 'കിടിലൻ പെർഫോമൻസുകളും ഗംഭീര വിഷ്വൽസുമാണ് ചിത്രത്തിന്റെ പോസിറ്റീവ്', 'ഇമോഷ്ണൽ രംഗങ്ങളും പെർഫോമൻസും കിടിലം', 'ആദ്യ പകുതി കൊള്ളാം, രണ്ടാം പകുതി കൂടി മികച്ചതായിരുന്നെങ്കിൽ സിനിമ കൂടുതൽ ആസ്വാദ്യകരമാകുമായിരുന്നു', 'ഛായാഗ്രഹണം കൊള്ളാം, ഫസ്റ്റ് ഹാഫ് നല്ല ഹൈ ആണ്, എന്നാൽ രണ്ടാം പകുതി അത്ര പോര' എന്നൊക്കെയാണ് എക്സിൽ വരുന്ന പ്രതികരണങ്ങൾ.\
അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തെ അഭിനന്ദിക്കുന്നവരും കുറവല്ല. 'ഏഴ് വർഷങ്ങൾക്ക് ശേഷം വിജയ് ദേവരകൊണ്ടയുടെ ഒരു ചിത്രത്തിന് പോസിറ്റീവ് റെസ്പോൺസ് വരുന്നു, അടുത്ത ഇൻഡസ്ട്രി ഹിറ്റ്', 'ആദ്യ പത്ത് മിനിറ്റ് വേറെ ലെവൽ' എന്ന് പറയുന്നവരും കുറവല്ല. നായിക ഭാഗ്യശ്രീ ബോർസെയുമായുള്ള നടന്റെ കെമിസ്ട്രിയും എടുത്തു പറയേണ്ടതാണെന്ന് ആരാധകർ അഭിപ്രായപ്പെട്ടു.
ചിത്രത്തിലെ ജയിൽ രംഗങ്ങളും ബോട്ട് സീക്വൻസുകളുമാണ് പ്രധാന ഹൈലൈറ്റെന്നും സിനിമ കണ്ടവർ പറയുന്നു. മലയാളി നടൻ വെങ്കിടേഷും സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്.
രണ്ട് ലുക്കിൽ പക്കാ മാസ് റോളിലാണ് വിജയ് ദേവരകൊണ്ട സിനിമയിൽ എത്തുന്നത്. മലയാളികളായ ജോമോന്‍ ടി ജോണും ഗിരീഷ് ഗംഗാധരനുമാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സിതാര എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, ഫോര്‍ച്യൂണ്‍ 4 സിനിമാസ് എന്നീ ബാനറുകളില്‍ നാഗ വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates