

നടിയും ആത്മാർഥ സുഹൃത്തുമായ രശ്മിക മന്ദാനയുമായുള്ള വിവാഹത്തിന് പിന്നാലെ നടൻ വിജയ് ദേവരകൊണ്ടയുടെ മുൻ കാമുകിയെക്കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ച ഉയരുകയാണ്. നടന്റെ കരിയറിന്റെ തുടക്ക കാലത്താണ് മുൻ കാമുകി വിർജീനിയുമായി അടുപ്പമുണ്ടായിരുന്നതെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. 2018ൽ വിജയ് ദേവരകൊണ്ടയുടെയും വിർജീനിയുടെയും ചില ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു.
ബെൽജിയത്തിൽ നിന്നുമുള്ള ഒരു മോഡലാണ് വിർജീനി എന്നാണ് പുറത്തുവരുന്ന വിവരം. അവരുടെ ജീവിതത്തെ കുറിച്ചോ, കരിയറിനെ സംബന്ധിച്ചോ കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ല. വിജയ് ദേവരകൊണ്ടയുടെ കുടുംബവുമായും അവർ വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. നടൻ പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രം 'പെല്ലി ചൂപ്ലൂ'വിൽ വിർജീനി ഒരു അതിഥിവേഷവും ചെയ്തിരുന്നു.
മാധ്യമ ശ്രദ്ധയിൽ നിന്നും വളരെ അകന്നു കഴിയുന്ന വ്യക്തിയാണ് വിർജീനി. 2016 ൽ പെല്ലി ചൂപ്ലൂവിന്റെ സെറ്റിൽ വച്ച് പരിചയപ്പെട്ടവരാണ് ദേവരകൊണ്ടയും വിർജീനിയും എന്നാണ് റിപ്പോർട്ടുകൾ. സിനിമ വൻ വിജയമായി മാറിയതോടു കൂടി വിജയ് ദേവരകൊണ്ടയുടെ താരമൂല്യവും ഉയർന്നു. ഇതേസമയം തന്നെ വിർജീനിയോടൊപ്പമുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും നിറഞ്ഞു. ഇരുവരും തമ്മിൽ നാല് വർഷക്കാലം ഡേറ്റ് ചെയ്‌തു എന്നാണ് സൂചന.
അക്കാലമത്രയും അവർ വളരെയേറെ സന്തോഷത്തോടെ ജീവിച്ചു എന്നും പറയുന്നു. വിജയ് ദേവരകൊണ്ടയുടെ ജന്മദിനത്തിൽ വിർജീനി ആശംസ നേർന്നു. വിർജീനിയുടെയും ദേവരകൊണ്ടയുടെയും കൈകൾ ചേർത്തുപിടിച്ച ചിത്രം അപ്‌ലോഡ് ചെയ്തുകൊണ്ട് 'നല്ല പാതി' എന്ന് ക്യാപ്‌ഷനും നൽകി. 2018 ൽ ദേവരകൊണ്ടയുടെ അമ്മയുടെ കൂടെ നിൽക്കുന്ന യുവതിയുടെ ഒരു ചിത്രം തലപൊക്കി.
നടന്റെ 25-ാം ജന്മദിനത്തിൽ, വിർജീനിയും പങ്കെടുത്തിരുന്നു. ജീവിതത്തിലെ ഈ ഒരു കാലഘട്ടത്തെ കുറിച്ച് വിജയ് ദേവരകൊണ്ട എവിടെയും പരാമർശിച്ചിട്ടില്ല. ദേവരകൊണ്ടയും വിർജീനിയും വേർപിരിയാൻ ഉണ്ടായ കാര്യം എന്തെന്ന് എവിടെയും റിപ്പോർട്ട് ഇല്ല.
2017- 2018 കാലത്താണ് ഇവർ തമ്മിൽ വേർപിരിഞ്ഞത് എന്നാണ് വിവരം. 2018 മുതലാണ് വിജയ്- രശ്‌മിക മന്ദാന പ്രണയം ഗോസിപ്പുകളിൽ നിറയാൻ തുടങ്ങിയത്. ഒരിക്കൽ തനിക്കൊരു പ്രണയം ഉണ്ടായിരുന്നതായും, ആ പ്രണയം വേർപിരിഞ്ഞു എന്നും ആരുടേയും പേര് പറയാതെ വിജയ് ദേവരകൊണ്ട പണ്ടൊരിക്കൽ വെളിപ്പെടുത്തിയിരുന്നു. രശ്‌മിക മന്ദാന മുൻപ് നടൻ രക്ഷിത് ഷെട്ടിയുമായി പ്രണയത്തിലായിരുന്നു. 2018 സെപ്റ്റംബറിൽ ഇരുവരും വിവാഹ നിശ്ചയം റദ്ദാക്കുകയും വേർപിരിയുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates