'ഡിമാൻഡ് കൂടി'; ലിയോ ഒടിടിയിൽ എത്താൻ വൈകും, റിലീസ് മാറ്റി

നവംബര്‍ 17ന് ഒടിടിയില്‍ റിലീസ് ചെയ്യും എന്നാണ് ആദ്യം പറഞ്ഞിരുന്നത്
'ഡിമാൻഡ് കൂടി'; ലിയോ ഒടിടിയിൽ എത്താൻ വൈകും, റിലീസ് മാറ്റി
Updated on
1 min read

ളപതി വിജയ്‌യുടെ ലിയോ മികച്ച വിജയമായിരുന്നു. ഇപ്പോഴും തിയറ്ററില്‍ തുടരുന്ന ചിത്രം നവംബര്‍ 17ന് ഒടിടിയില്‍ റിലീസ് ചെയ്യും എന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിയിരിക്കുകയാണ്. നവംബര്‍ 23നാകും ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

തമിഴ്നാട്ടില്‍ നൂറിലേറെ തീയറ്ററുകളില്‍ ഇപ്പോഴും ചിത്രം നിറസദസ്സിൽ പ്രദര്‍ശനം തുടരുന്നതിനാലാണ് ഒടിടി റിലീസ് ഒരാഴ്ച കൂടി നീട്ടിയത് എന്നാണ് വിവരം. ഒക്ടോബർ 19ന് റിലീസിന് എത്തിയ ലിയോ ഇതിനോടകം 600 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായും ലിയോ മാറി.  ദീപാവലിക്ക് വന്‍ പ്രതീക്ഷയില്‍ എത്തിയ ജപ്പാന്‍ അത്ര വിജയമാകാതിരുന്നതും ലിയോയ്ക്ക് ഗുണം ചെയ്തു. 

വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒടിടി റൈറ്റ് വൻ തുകയ്ക്കാണ് നെറ്റ്ഫ്ളിക്സ് സ്വന്തമാക്കിയത്. ഒടിടി റൈറ്റ്‍സില്‍ ഒരു തെന്നിന്ത്യൻ സിനിമയ്‍ക്ക് ലഭിച്ച ഉയര്‍ന്ന തുകയാണ് ലിയോയ്‍ക്ക് നെറ്റ്‍ഫ്ലിക്സ് നല്‍കിയത് എന്നാണ് നിർമാതാവ് ലളിത് കുമാര്‍ പറഞ്ഞത്. ചിത്രത്തിന്റ ഒടിടി റിലീസ് സംബന്ധിച്ച് ഔദ്യോ​ഗികമായ പ്രഖ്യാപനം ഇതുവരെ പുറത്തുവന്നിരുന്നില്ല. നവംബര്‍ 17 ന് എത്തുമെന്നായിരുന്നു സൂചന. ചിത്രത്തിന്റെ എക്സ്റ്റൻഡഡ് വേർഷനായിരിക്കുമോ ഒടിടിയിൽ എത്തുക എന്ന സൂചനയുമുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dridam
Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com