'ഞാനൊരു ഷാരുഖ് ഖാൻ ഫാൻ; കിങ് മേക്കർ അല്ല, ജയിക്കും'

രാഷ്ട്രീയ രംഗത്ത് ഒരു കിങ് മേക്കർ ആയി മുദ്രകുത്തപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും വിജയ് വ്യക്തമാക്കി.
Shah Rukh Khan, Vijay
Shah Rukh Khan, Vijayഎക്സ്, ഇൻസ്റ്റ​ഗ്രാം
Updated on
1 min read

തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻ ആണ് ദളപതി വിജയ്. എത്ര മോശം സിനിമ ആണെങ്കിലും തിയറ്ററുകളിൽ വിജയ് ചിത്രം ഉണ്ടാക്കുന്ന ഓളം പറഞ്ഞറിയിക്കാനാകാത്ത ഒന്നാണ്. ദളപതിയുടെ വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമാണ് ജന നായകൻ. സെൻസർ ബോർഡുമായുള്ള പ്രശ്നങ്ങൾ കാരണം ചിത്രത്തിന്റെ റിലീസ് തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്.

പ്രശ്നങ്ങളൊക്കെ തീർത്ത് ചിത്രം എത്രയും വേ​ഗം പ്രേക്ഷകരിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് അണിയറപ്രവർത്തകരും. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് കെവിഎൻ പ്രൊഡക്ഷൻസ് ആണ്. ഇപ്പോഴിതാ താനൊരു ഷാരുഖ് ഖാൻ ആരാധകനാണ് എന്ന് പറയുകയാണ് വിജയ്.

എൻഡി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം പറഞ്ഞത്. എംജിആറും ജയലളിതയും തന്റെ റോൾ മോഡലുകളാണെന്നും വിജയ് കൂട്ടിച്ചേർത്തു. രാഷ്ട്രീയ രംഗത്ത് ഒരു കിങ് മേക്കർ ആയി മുദ്രകുത്തപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും വിജയ് വ്യക്തമാക്കി.

Shah Rukh Khan, Vijay
'മുള്‍ച്ചെടിയും കമ്പിവേലിയും ചുറ്റി നടന്നവര്‍ ഇത് കാണണം'; ട്രെയിനില്‍ വിദ്യാര്‍ത്ഥി നേരിട്ട ദുരനുഭവവുമായി റെന; നടുക്കുന്ന വിഡിയോ

"ഞാൻ ജയിക്കും. ഞാൻ എന്തിനാണ് കിങ് മേക്കർ ആകുന്നത് ?. വരുന്ന ജനക്കൂട്ടത്തെ നിങ്ങൾ കണ്ടിട്ടുണ്ടോ ?".- വിജയ് പറഞ്ഞു. അതേസമയം എൻഡി ടിവിയ്ക്ക് വിജയ് നൽകിയ അഭിമുഖം പുറത്തുവിട്ടിട്ടില്ല. ജന നായകൻ റിലീസ് വൈകുന്നതിൽ ആരാധകരും നിരാശയിലാണ്.

Shah Rukh Khan, Vijay
'എന്റെ രാഷ്ട്രീയത്തിന് പകരം സിനിമയെ ലക്ഷ്യം വയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു; മാനസികമായി നേരത്തെ തയ്യാറെടുത്തു'

പൂജ ഹെ​ഗ്ഡെ, മമിത ബൈജു, ബോബി ഡിയോൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. താരത്തിന്റെ രാഷ്ട്രീയ പ്രവേശത്തിന് മുന്നോടിയായുള്ള ചിത്രമായതു കൊണ്ട് ഏറെ ആകാംക്ഷയോടെയാണ് സിനിമാ പ്രേക്ഷകർ ചിത്രത്തെ ഉറ്റുനോക്കുന്നത്.

Summary

Cinema News: Vijay said he is a fan of Actor Shah Rukh Khan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com