‘സൂപ്പർ ഡീലക്സിന്’ ശേഷം വിജയ് സേതുപതിയും ത്യാഗരാജൻ കുമാരരാജയും ഒന്നിക്കുന്നു; ‘പോക്കറ്റ് നോവൽ’ ജനുവരി 14ന്

ചിത്രത്തിലൂടെ രാജ് ബി ഷെട്ടി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
Pocket Novel
Pocket NovelInstagram
Updated on: 
1 min read

തമിഴ് സിനിമയിലെ ശ്രദ്ധേയമായ കൂട്ടുകെട്ടാണ് നടൻ വിജയ് സേതുപതി- സംവിധായകൻ ത്യാഗരാജൻ കുമാരരാജ. ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘പോക്കറ്റ് നോവൽ’ 2027 പൊങ്കൽ റിലീസായി ജനുവരി 14ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.

‘ആരണ്യകാണ്ഡം’, ‘സൂപ്പർ ഡീലക്സ്’ തുടങ്ങിയ വ്യത്യസ്തമായ സിനിമകളിലൂടെ ശ്രദ്ധേയനായ ത്യാഗരാജൻ കുമാരരാജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ പ്രഖ്യാപനം മുതൽ തന്നെ സിനിമാപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. ‘സൂപ്പർ ഡീലക്സിന്’ ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പോക്കറ്റ് നോവലിനുണ്ട്.

വിജയ് സേതുപതിക്കൊപ്പം മലയാളി താരം മാളവിക മോഹനൻ, കന്നഡ സിനിമയിലെ ശ്രദ്ധേയ നടൻ രാജ് ബി ഷെട്ടി, കിഷോർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഈ ചിത്രത്തിലൂടെ നടനും സംവിധായകനുമായ രാജ് ബി ഷെട്ടി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ആൻഡ്രൂ ലൂയിസ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന് നീരവ് ഷായാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സത്യരാജ് നടരാജൻ എഡിറ്റിംഗും ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും നിർവഹിക്കുന്നു. ധിലീപ് സുബ്ബരായനാണ് ആക്ഷൻ കൊറിയോഗ്രഫി.

ടൈലർ ഡർഡൻ, കിനോ ഫിസ്റ്റ് എന്നീ ബാനറുകളിൽ സംവിധായകൻ ത്യാഗരാജൻ കുമാരരാജയും എസ്.ഡി. എഴിൽമതിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വ്യത്യസ്തമായ അവതരണശൈലിയും ശക്തമായ താരനിരയും ഒത്തുചേരുന്ന പോക്കറ്റ് നോവൽ 2027ലെ പൊങ്കൽ സിനിമാ ആഘോഷങ്ങളിലെ ശ്രദ്ധേയ റിലീസുകളിലൊന്നാകുമെന്നാണ് പ്രതീക്ഷ. ചിത്രം ജനുവരി 14ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.പി ആർ ഓ : പ്രതീഷ് ശേഖർ.

Summary

Vijay Sethupathi and Thiagarajan Kumararaja reunite after 'Super Deluxe'; 'Pocket Novel' arrives on January 14

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER