'ഒരു നിമിഷത്തെ പ്രശസ്തിയ്ക്ക് വേണ്ടിയുള്ള വൃത്തികെട്ട ആരോപണം, എന്റെ കുടുംബം അസ്വസ്ഥരാണ്'; കാസ്റ്റിങ് കൗച്ച് നിഷേധിച്ച് വിജയ് സേതുപതി

'ഇന്നത്തെ കാലത്ത് ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാം'
Vijay Sethupathi
Vijay Sethupathiഫയല്‍
Updated on
1 min read

തനിക്കെതിരായ ലൈംഗിക അതിക്രമ ആരോപണം നിഷേധിച്ച് വിജയ് സേതുപതി. തന്നെ അറിയുന്നവര്‍ ആരോപണം കേട്ടാല്‍ ചിരിക്കും. ആരോപണം പ്രശസ്തിയ്ക്ക് വേണ്ടിയുള്ളതാണെന്നുമാണ് വിജയ് സേതുപതി പറയുന്നത്. തന്റെ സിനിമയെ തകര്‍ക്കാനുള്ള ശ്രമമാകാമെന്നും വിജയ് സേതുപതി പറയുന്നു. ഡെക്കാന്‍ ക്രോണിക്കിലിനോടായിരുന്നു വിജയ് സേതുപതിയുടെ പ്രതികരണം.

Vijay Sethupathi
നടി മാല പാർവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കേസെടുത്ത് പൊലീസ്

''എന്നെ ചെറുതായി അറിയുന്നവര്‍ പോലും ഇത് കേട്ടാല്‍ പൊട്ടിച്ചിരിക്കും. എനിക്കും എന്നെ അറിയാം. ഇത്തരം വൃത്തികെട്ട ആരോപണങ്ങള്‍ക്ക് എന്നെ അസ്വസ്ഥനാക്കാന്‍ സാധിക്കില്ല. എന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളുമെല്ലാം അസ്വസ്ഥരാണ്. പക്ഷെ അവരോട് ഞാന്‍ പറയുന്നത് വിട്ടു കളയാനാണ്. ഈ സ്ത്രീ പ്രശസ്തിയ്ക്ക് വേണ്ടി ചെയ്യുന്നതാണിത്. അല്‍പ നിമിഷത്തെ പ്രശസ്തി അവര്‍ ആസ്വദിച്ചോട്ടെ'' എന്നാണ് വിജയ് സേതുപതി പറയുന്നത്.

Vijay Sethupathi
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് യുവ ഡോക്ടര്‍; വേടനെതിരെ കേസ്

അതേസമയം സംഭവത്തില്‍ സൈബര്‍ ക്രൈമിന് പരാതി നല്‍കിയതായും വിജയ് സേതുപതി അറിയിച്ചിട്ടുണ്ട്. ''ഏഴ് വര്‍ഷം എല്ലാ തരത്തിലുള്ള വിസ്പറിങ് ക്യാംപയിനുകളും ഞാന്‍ നേരിട്ടു. ഇതുവരെ അത്തരം ടാര്‍ഗറ്റിങുകള്‍ എന്നെ ബാധിച്ചിട്ടില്ല. ഒരിക്കലും ബാധിക്കുകയുമില്ല'' എന്നാണ് സേതുപതി പറയുന്നത്.

''എന്റെ പുതിയ സിനിമ നന്നായി ഓടുന്നുണ്ട്. മിക്കവാറും എന്നെ അവഹേളിച്ച് എന്റെ സിനിമയെ തകര്‍ക്കാമെന്ന് അസൂയാലുക്കള്‍ ആരെങ്കിലും ചിന്തിച്ചു കാണാം. അങ്ങനെ നടക്കില്ല. ഇന്നത്തെ കാലത്ത് ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാം. ഫില്‍റ്ററുകളില്ല. സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുണ്ടെങ്കില്‍ തിരിച്ചടികളെക്കുറിച്ച് ഭയമില്ലാതെ ഇഷ്ടമുള്ളതെന്തും എഴുതാം'' എന്നും വിജയ് സേതുപതി പറയുന്നുണ്ട്.

രമ്യ മോഹന്‍ എന്ന യുവതിയാണ് വിജയ് സേതുപതിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. തന്റെ സുഹൃത്തിനെ വര്‍ഷങ്ങളായി വിജയ് സേതുപതി ചൂഷണം ചെയ്തു വരികയായിരുന്നു. അവളിപ്പോള്‍ റീഹാബിലാണെന്നുമാണ് രമ്യയുടെ ആരോപണം. അതേസമയം സംഭവം ചര്‍ച്ചയായി മാറിയതോടെ രമ്യ മോഹന്‍ തന്റെ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.

Summary

Vijay Sethupathi denies casting couch allegations. says the woman is trying to be noticed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com