വിജയ് ചിത്രം 'ജനനായകന്‍' ചോര്‍ന്നു; പുറത്തായത് 3 മണിക്കൂറുള്ള എച്ച്ഡി പതിപ്പ്; ആരാധകര്‍ കലിപ്പില്‍

അഞ്ച് മിനുറ്റായിരുന്നു ആദ്യം പുറത്ത് വന്നത്.
Jana Nayagan
Jana Nayaganവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

വിജയ് ചിത്രം ജനനായകന്‍ ചോര്‍ന്നു. റിലീസ് പ്രതിസന്ധിയില്‍ കുടുങ്ങി കിടക്കുന്ന സിനിമ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് പുറത്തായിരിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മൂന്ന് മണിക്കൂര്‍ നീളമുള്ള പതിപ്പാണ് കട്ടുകളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Jana Nayagan
'നയൻതാരയെ കൊണ്ടുവരാനുള്ള സാമ്പത്തികം എനിക്കില്ല'; വിഘ്നേഷിനെ ഞെട്ടിച്ച് നയൻസിന്റെ എൻട്രി

വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഇന്‍ട്രോ, ക്ലൈാമാക്‌സ് ഉള്‍പ്പടെയുള്ള രംഗങ്ങളാണ് ലീക്കായിരിക്കുന്നത്. ചിത്രത്തിലെ ദളപതി കച്ചേരി എന്ന പാട്ടും പുറത്തായിട്ടുണ്ട്. ഇതിന് പുറമെ ചില താരങ്ങളുടെ കാമിയോ രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇന്‍ട്രോ അടക്കമുള്ള ആദ്യത്തെ അഞ്ച് മിനുറ്റായിരുന്നു ആദ്യം പുറത്ത് വന്നത്. പിന്നാലെ സിനിമ മൊത്തം കട്ടുകളായി ലീക്കാവുകയായിരുന്നു.

Jana Nayagan
പുതിയ സിനിമയുടെ റിലീസ്; തിരുമല ക്ഷേത്രത്തിൽ ദർശനത്തിനെത്തി നയൻതാരയും വിഘ്നേഷും

ഇതിനോടകം തന്നെ ആയിരക്കണക്കിനാളുകളാണ് ലീക്കായ വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം എഡിറ്റിങ് ടേബിളില്‍ നിന്നാണ് സിനിമ ലീക്കായത്. നിര്‍മാതാക്കളുടെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. അതേസമയം ചിത്രം സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രം ലീക്കായതിനെതിരെ വിജയ് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ വിജയ് അവസാനമായി അഭിനയിക്കുന്ന സിനിമയെന്ന നിലയില്‍ ആരാധകര്‍ കാത്തിരുന്ന ചിത്രമായിരുന്നു ജനനായകന്‍. ജനുവരി 9 നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തേണ്ടിയിരുന്നത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാതെ വന്നതോടെ റിലീസ് നീണ്ടു പോവുകയായിരുന്നു.

റിലീസ് എപ്പോഴെന്ന് വ്യക്തതയില്ലാതിരിക്കെ ചിത്രം ലീക്കായത് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിന് നല്‍കുമോ എന്ന സംശയവും ഉയര്‍ന്നു വന്നിട്ടുണ്ട്. വിജയ്‌ക്കൊപ്പം മലയാളി താരം മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ജനനായകന്‍. പൂജ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Vijay starrer Jana Nayagan leaked online.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com