

തെന്നിന്ത്യന്‍ സിനിമയുടെ ദളപതി വിജയ് 51 ലേക്ക്. തങ്ങളുടെ പ്രിയ താരത്തിന്റെ ജന്മദിനം വന്‍ ആഘോഷമാക്കി മാറ്റുകയാണ് ആരാധകര്‍. പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്നു കൊണ്ട് ജന നായകന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമയില്‍ നിന്നും സജീവ രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റത്തിലൂടെ കടന്നു പോവുകയാണ് വിജയ്. അതിന് മുമ്പായി താരം അഭിനയിക്കുന്ന ചിത്രമാണ് ജന നായകന്‍.
'എന്‍ നെഞ്ചില്‍ കുടിയിരിക്കും...' എന്ന വിജയിയുടെ വാചകത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. യഥാര്‍ത്ഥ നേതാവ് അധികാരത്തിന് വേണ്ടിയല്ല, ജനങ്ങള്‍ക്ക് വേണ്ടിയാകും ഉയര്‍ന്നു വരിക എന്നും ടീസറില്‍ പറയുന്നുണ്ട്. പിന്നാലെ പൊലീസ് വേഷത്തില്‍ വിജയ് എന്‍ട്രി ചെയ്യുകയാണ്. മീശ പിരിച്ച്, കൂളിങ് ഗ്ലാസ് ധരിച്ച്, കയ്യില്‍ കത്തിയുമായി വില്ലന്മാരെ നേരിടാന്‍ വരുന്ന ദളപതിയെയാണ് ടീസറില്‍ കാണുന്നത്. ഒരുമിച്ചുയരാം എന്ന വാചകത്തോടെയാണ് ടീസര്‍ അവസാനിക്കുന്നത്.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയുടെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദ്രര്‍ ആണ്. സിനിമാ ലോകത്തോടുള്ള ദളപതിയുടെ യാത്ര പറച്ചില്‍ കംപ്ലീറ്റ് മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. വിജയ്-അനിരുദ്ധ് കൂട്ടുകെട്ട് ഇത്തവണയും ഹിറ്റ് പാട്ടുകളും മൊമന്റുകളും നല്‍കുമെന്നാണ് ടീസര്‍ നല്‍കുന്ന പ്രതീക്ഷ. പൂജ ഹെഗ്‌ഡെ, മമിത ബൈജു, ബോബി ഡിയോള്‍, ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ്, പ്രിയമണി തുടങ്ങിയവരും ജന നായകനില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
2026 ജനുവരി ഒമ്പതിനാണ് ജന നായകന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് സിനിമയുടെ നിര്‍മാണം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് വിജയ് തമിഴ് വെട്രി കഴകം എന്ന തന്റെ പാര്‍ട്ടി പ്രഖ്യാപിക്കുന്നത്. 2026 ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അറിയിച്ചിരുന്നു. രാഷ്ട്രീയപ്രവേശനത്തിന് മുമ്പായി വിജയ് അവസാനയമായി അഭിനയിക്കുന്ന ചിത്രം എന്ന നിലയില്‍ ആരാധകര്‍ പ്രതീക്ഷയോടെയാണ് ജന നായകനായി കാത്തിരിക്കുന്നത്.
Vijay Birthday: Jana Nayagan teaser is out. it's treat for the masses.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates