താമസിക്കുന്ന വീട്ടില്‍ തന്നെ തുടരാന്‍ ഇടക്കാല ഉത്തരവ് വേണം; പുതിയ ഹര്‍ജിയുമായി സംഗീത

വിജയ് നടി തൃഷയ്‌ക്കൊപ്പം വിവാഹ ചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെയാണ് സംഗീതയുടെ നീക്കം
Vijay with wife Sangeetha
Vijay with wife Sangeetha
Updated on
1 min read

വിജയ്‌യുമായുള്ള വിവാഹ മോചന നടപടികള്‍ പുരോഗമിക്കവെ വീണ്ടും കോടതിയെ സമീപിച്ച് ഭാര്യ സംഗീത സ്വര്‍ണലിംഗം. താന്‍ ഇപ്പോള്‍ താമസിക്കുന്ന, തന്നെ വിവാഹം ചെയ്തു കൊണ്ടുവന്ന വീട്ടില്‍ തന്നെ തുടര്‍ന്നു താമസിക്കാനുള്ള അവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സംഗീത കോടതിയെ സമീപിച്ചിരിക്കുന്നത്.

Vijay with wife Sangeetha
'ഷൂട്ടിനിടെ പരിക്കുപറ്റി, മുഖവും കഴുത്തുമൊക്കെ വീങ്ങി'; ഡ്രസിന്‍റെ പേരിലെ ട്രോളുകളില്‍ കുഴപ്പമില്ലെന്ന് ഐശ്വര്യ ലക്ഷ്മി

താന്‍ യുകെ പൗരയാണ്. ഇന്ത്യയില്‍ സ്വന്തമായി വീടില്ല. അതിനാല്‍ ഭര്‍തൃഗൃഹത്തില്‍ തന്നെ താമസിക്കാന്‍ അനുവദിക്കണമെന്നാണ് പരാതിയില്‍ സംഗീത പറയുന്നത്. അല്ലാത്തപക്ഷം ബദല്‍ സംവിധാനം ഒരുക്കണമെന്നും താരപത്‌നി ആവശ്യപ്പെടുന്നുണ്ട്. മാന്യവും നീതിയുക്തവുമായ ജീനാംശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

Vijay with wife Sangeetha
ഞാന്‍ തളര്‍ന്നുപോകുമെന്ന് പലരും കരുതി, ആ കേസിലാണ് ആദ്യമായി കോടതി കയറിയത്: മീനാക്ഷി അനൂപ്

താന്‍ കോടതിയെ സമീപിച്ചാല്‍ ഭര്‍തൃവീട്ടില്‍ താമസിക്കാന്‍ അനുവദിക്കില്ലെന്ന് വിജയ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയില്‍ സംഗീത ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനാല്‍ നിയമനടപടി പൂര്‍ത്തിയാകുന്നത് വരെ തനിക്ക് താമസ സൗകര്യം നഷ്ടമാകാതിരിക്കാന്‍ ഇടക്കാല ഉത്തരവ് ഉണ്ടാകണമെന്ന് സംഗീത അഭ്യര്‍ത്ഥിച്ചു.

വിവാഹ മോചന വാര്‍ത്തകള്‍ക്കിടെ വിജയ് നടി തൃഷയ്‌ക്കൊപ്പം വിവാഹ ചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെയാണ് സംഗീതയുടെ നീക്കം. കഴിഞ്ഞ ദിവസം നടന്ന നിര്‍മാതാവ് കല്‍പ്പാത്തി സുരേഷിന്റെ മകന്റെ വിവാഹത്തിനാണ് വിജയ് തൃഷയ്‌ക്കൊപ്പം എത്തിയത്. ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ വിജയ്‌യും തൃഷയും വന്നതും മടങ്ങിയതും ഒരേ വണ്ടിയിലായിരുന്നു.

Summary

Vijay's wife Sangeetha files new petition seeking residential rights.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com