രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ സിനിമ പൂർണമായി ഉപേക്ഷിക്കും? ലിയോയ്ക്ക് മുൻപ് പദയാത്ര നടത്താൻ വിജയ് 

തമിഴ്നാട്ടിൽ ഉടനീളമുള്ള ഈ പദയാത്ര ലോകേഷ് കനകരാജ് ചിത്രം ലിയോയ്ക്ക് മുൻപായിരിക്കു
വിജയ്‌/ഫോട്ടോ: ട്വിറ്റർ
വിജയ്‌/ഫോട്ടോ: ട്വിറ്റർ
Updated on
1 min read

സൂപ്പർതാരം വിജയ്‌യുടെ രാഷ്ട്രീയപ്രവർത്തനം സംബന്ധിടച്ച ചർച്ചകൾ സജീവമായിരിക്കുകയായിരുന്നു. താരത്തിന്റെ ആരാധക സംഘടനയായ 'ദളപതി വിജയ് മക്കൾ ഇയക്ക'ത്തിലെ അം​ഗങ്ങളെ കണ്ടതോടെ താരത്തിന്റെ രാഷ്ട്രീയപ്രവേശനം വേ​ഗത്തിൽ ഉണ്ടാകുമെന്ന സൂചനകളാണ് നൽകുന്നത്. അതിനിടെ രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ താരം അഭിനയം ഉപേക്ഷിക്കും എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. 

വിജയ് മക്കൾ ഇയക്കം ജില്ലാ – മണ്ഡലം ഭാരവാഹികളുമായിട്ടായിരുന്നു  താരം കൂടിക്കാഴ്ച നടത്തിയത്. താരത്തിന്റെ പനയൂരിലുള്ള ഫാം ഹൗസിലായിരുന്നു യോ​ഗം. രാഷ്ട്രീയത്തിൽ ഇറങ്ങുകയാണെങ്കിൽ അഭിനയം പൂർണമായും ഉപേക്ഷിക്കുമെന്നു വിജയ് അറിയിച്ചെന്നു യോഗത്തിൽ പങ്കെടുത്തവർ വെളിപ്പെടുത്തി. വിജയിന്റെ ഏതു തീരുമാനത്തിനും പൂർണ പിന്തുണ പ്രഖ്യാപിച്ചാണു യോഗം പിരിഞ്ഞത്. 

എന്നാൽ താരം ഉടൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനേക്കുറിച്ച് വിജയ് വ്യക്തമാക്കിയിട്ടില്ല. മൂന്നു വർഷം സിനിമയിൽ നിന്ന് ഇടവേളയെടുക്കുമെന്ന റിപ്പോർട്ടുകളും തള്ളി. അതിനിടെ വിജയ് പദയാത്രയ്ക്ക് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തമിഴ്നാട്ടിൽ ഉടനീളമുള്ള ഈ പദയാത്ര ലോകേഷ് കനകരാജ് ചിത്രം ലിയോയ്ക്ക് മുൻപായിരിക്കുമെന്നും വിവരങ്ങളുണ്ട്. സംഭവത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല.

ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും ഭാരവാഹികളെ നേരിൽ കണ്ടാണ് യോഗം. യുവ വോട്ടർമാരെ ആകർഷിക്കാൻ എന്ത് ചെയ്യണമെന്നു ചർച്ച ചെയ്തതായും സൂചനയുണ്ട്. 234 മണ്ഡലങ്ങളിലെ ദളപതി വിജയ് മക്കൾ ഇയക്കത്തിന്റെ ചുമതലക്കാരുമായാണ് വിജയ് കൂടിക്കാഴ്ച നടത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂന്നൂറോളം പേർ പങ്കെടുത്തു. കൂടിക്കാഴ്ച ബുധനാഴ്ചയും തുടരും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com