വിക്രം മാളവികയ്ക്കും പാ രഞ്ജിത്തിനുമൊപ്പം/ ട്വിറ്റർ
വിക്രം മാളവികയ്ക്കും പാ രഞ്ജിത്തിനുമൊപ്പം/ ട്വിറ്റർ

തീരാതെ 'രോമാഞ്ചം' ഫീവർ, അർജുനെ അനുകരിച്ച് വിക്രവും മാളവികയും; തങ്കലാൻ പാക്കപ്പ് വിഡിയോ

രോമാഞ്ചം ഇഫക്ടിലുള്ള പാക്കപ്പ് വിഡിയോയ്ക്കൊപ്പമാണ് സന്തോഷവാർത്ത അണിയറ പ്രവർത്തകർ ആരാധകരെ അറിയിച്ചത്
Published on

ചിയാൻ വിക്രവും പാ രഞ്ജിത്തും ഒന്നിക്കുന്ന തങ്കലാൻ സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോൾ ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി എന്ന വാർത്തകളാണ് പുറത്തുവരുന്നത്. രോമാഞ്ചം ഇഫക്ടിലുള്ള പാക്കപ്പ് വിഡിയോയ്ക്കൊപ്പമാണ് സന്തോഷവാർത്ത അണിയറ പ്രവർത്തകർ ആരാധകരെ അറിയിച്ചത്.

'ആദരാഞ്ജലികൾ നേരട്ടെ' എന്ന ​ഗാനത്തിനൊപ്പം അർജുൻ അശോകൻ സ്റ്റൈൽ തലകുലുക്കവുമായാണ് തങ്കലാൻ ടീം പ്രത്യക്ഷപ്പെടുന്നത്. നടൻ വിക്രവും നടി മാളവിക മോഹനുമൊപ്പം സംവിധായകനും മറ്റു അണിയറ പ്രവർത്തകരും വിഡിയോയിൽ എത്തുന്നുണ്ട്. രസകരമായ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

അമ്പരപ്പിക്കുന്ന ലുക്കിലാണ് വിക്രം ചിത്രത്തിൽ എത്തുന്നത്. താരത്തിന്റെ ലുക്ക് ഇതിനോടകം ആരാധക ശ്രദ്ധനേടിയിരുന്നു. 118 ദിവസം നീണ്ട ഷൂട്ടിങ്ങാണ് പൂർത്തിയായത്. മാളവിക മോഹനനൊപ്പം മലയാളം താരം പാർവതി തിരുവോത്തും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പാ രഞ്ജിത്തിന് നന്ദി പറഞ്ഞുകൊണ്ട് വിക്രം കുറിപ്പ് പങ്കുവച്ചിരുന്നു. നടൻ എന്ന നിലയിൽ ഏറ്റവും മികച്ച അനുഭവമായിരുന്നു എന്നാണ് വിക്രം കുറിച്ചത്.  പശുപതിയാണ് മറ്റൊരു പ്രധാനവേഷത്തിൽ എത്തുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫ്-ൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സ്റ്റുഡിയോ ​ഗ്രീനും നീലം പ്രൊഡക്‌ഷൻസുമാണ് നിർമാണം. കെ.ഇ. ജ്ഞാനവേൽ രാജയാണ് തങ്കലാൻ അവതരിപ്പിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com