'വര്‍മന്‍ വീണ്ടും വരുന്നു...'; 'ജയിലര്‍ ടു'വില്‍ താനുമുണ്ടെന്ന് വിനായകന്‍

വര്‍മന്‍ ഇല്ലാതെ ജയിലര്‍ തന്നെ ഇല്ലെന്നതാണ് വസ്തുത
Vinayakan in Jailer 2
Vinayakan in Jailer 2ഫയല്‍
Updated on: 
1 min read

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. രജനികാന്ത് നായകനായി പുറത്തിറങ്ങിയ ജയിലര്‍ 600 കോടിയിലധികമാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രത്തിലെ ഷോ സ്റ്റീലര്‍ വിനായകന്‍ ആയിരുന്നു. വിനായകന്റെ കട്ട വില്ലനിസത്തിന് കിട്ടിയത് വലിയ കയ്യടികളാണ്.

Vinayakan in Jailer 2
'പണ്ട് ഞാനും ചേച്ചിയും ശത്രുതയിലായിരുന്നു, രണ്ടിലൊരാള്‍ മരിച്ചു പോണേ എന്ന് വരെ ചിന്തിച്ചിട്ടുണ്ട്; സന്യാസം അവളുടെ ചോയ്‌സ്'

വിനായകന്റെ വര്‍മന്‍ ഇല്ലാതെ ജയിലര്‍ തന്നെ ഇല്ലെന്നതാണ് വസ്തുത. ജയിലര്‍ നേടിയ വിജയത്തില്‍ വിനായകന്റെ കഥാപാത്രത്തിനും പ്രകടനത്തിനും വലിയ പങ്കുണ്ട്. വിനയാകന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു വര്‍മന്‍. വര്‍മന്റെ ഡയലോഗുകളും രംഗങ്ങളും ഇന്ന് പോപ്പ് കള്‍ച്ചറിന്റെ ഭാഗമാണ്.

Vinayakan in Jailer 2
സാമന്തയും രാജും വിവാഹിതരായി?; അതിഥികളായി 30 പേര്‍ മാത്രം; ചുവന്ന സാരിയണിഞ്ഞെത്തി വധു

ജയിലര്‍ നേടിയ വന്‍ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗം ഒരുക്കുന്ന തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. നെല്‍സണ്‍ ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഡിസംബറില്‍ മോഹന്‍ലാല്‍ ജയിലര്‍ സെറ്റിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിന് പിന്നാലെ ജയിലര്‍ ടുവില്‍ വിനായകനും ഉണ്ടാകുമെന്ന വാര്‍ത്ത ആരാധകര്‍ക്ക് ആവേശമാവുകയാണ്.

റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിനായകന്റെ വെളിപ്പെടുത്തല്‍. ''ജയിലര്‍ ടുവില്‍ ഞാനുമുണ്ട്. എന്താണ് എങ്ങനെയാണ് എന്നൊന്നും എന്നോട് ചോദിക്കരുത്. ആരോടും പറയരുതെന്ന് പ്രത്യേകം അവര്‍ പറഞ്ഞേല്‍പ്പിച്ചിരിക്കുകയാണ്'' എന്നാണ് വിനായകന്‍ പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

എങ്ങനെയാണ് വര്‍മനെ വീണ്ടും ജയിലറിന്റെ ഭാഗമാക്കുക എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. ഒരുപക്ഷെ ഫ്‌ളാഷ് ബാക്ക് രംഗങ്ങളിലായിരിക്കും വര്‍മന്‍ വരികയെന്നാണ് കരുതപ്പെടുന്നത്. അടുത്ത വര്‍ഷമാണ് ജയിലര്‍ തിയേറ്ററിലെത്തുക. സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന സിനിമയുടെ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് ആണ്.

മലയാളത്തില്‍ നിന്നും സുരാജ് വെഞ്ഞാറമുട്, അന്ന രാജന്‍, ഷൈന്‍ ടോം ചാക്കോ, കോട്ടയം നസീര്‍, സുജിത് ശങ്കര്‍, വിനീത് തട്ടില്‍, സുനില്‍ സുഖദ തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട് ജയിലര്‍ ടുവില്‍. എസ്‌ജെ സൂര്യയാകും ജയിലര്‍ ടുവിലെ വില്ലനെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ശിവരാജ് കുമാര്‍, വിജയ് സേതുപതി തുടങ്ങിയവരും ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Summary

Vinayakan in Jailer 2. the actor confirms and refuses to speak more.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jayasurya, Vinayakan
Mohanlal
jailor 2
Jailer 2
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com