'എന്റെ മകനായതുകൊണ്ടല്ല ആ വേഷം കൊടുത്തത്', പത്തൊൻപതാം നൂറ്റാണ്ടിൽ വിനയന്റെ മകനും; പോസ്റ്റർ പുറത്ത്

'കണ്ണന്‍ കുറുപ്പ്' എന്ന യുവ പൊലീസ് ഇന്‍സ്‍പെക്ടറായാണ് വിഷ്ണു അഭിനയിക്കുന്നത്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
Updated on
1 min read

വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ മകൻ വിഷ്ണു വിനയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 'കണ്ണന്‍ കുറുപ്പ്' എന്ന യുവ പൊലീസ് ഇന്‍സ്‍പെക്ടറായാണ് വിഷ്ണു അഭിനയിക്കുന്നത്. കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടുകൊണ്ട് വിനയൻ തന്നെയാണ് മകന്റെ കഥാപാത്രത്തെ ആരാധകരെ അറിയിച്ചത്.  വിഷ്ണു ആ കഥാപാത്രത്തോടു നീതി പുലർത്തിയിട്ടുണ്ടെന്നും തന്റെ മകൻ ആയതുകൊണ്ടല്ല ഈ വേഷം കൊടുത്തത് എന്നും വിനയൻ കുറിച്ചു. 

വിനയന്റെ കുറിപ്പ് വായിക്കാം

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ പതിനെട്ടാമത്തെ ക്യാരക്റ്റര്‍ പോസ്റ്റര്‍ ഇന്ന് റിലീസ് ചെയ്യുന്നു. തിരുവിതാംകൂറിന്‍റെ മുൻ പടനായകൻമാരിൽ ശ്രദ്ധേയനായിരുന്ന പപ്പുക്കുറുപ്പിന്‍റെ പുത്രൻ കണ്ണൻ കുറുപ്പ് എന്ന പൊലീസ് ഇൻസ്പെക്ടറെ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അധിനിവേശത്തോടെ പുത്തൻ ഉണർവ്വ് നേടിയ തിരുവിതാംകൂർ പൊലീസിലെ വ്യത്യസ്ത വ്യക്തിത്വമായ ഈ ഇൻസ്പെക്ടറെ വിഷ്ണു വിനയ് എന്ന യുവ നടനാണ് അവതരിപ്പിക്കുന്നത്. അധസ്ഥിതർക്കു വേണ്ടി പൊരുതിയ ധീരനായ പോരാളി ആറാട്ടുപുഴ വേലായുധ പണിക്കർ ഒരു വശത്തും അയാളെ ഉൻമൂലനം ചെയ്യാൻ സർവ്വസന്നാഹത്തോടെ പടയൊരുക്കിയ നാടുവാഴികൾ മറു ഭാഗത്തും അണിനിരന്നപ്പോൾ കണ്ണൻ കുറുപ്പ് സ്വീകരിച്ച നിലപാട് ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. വിഷ്ണു ആ കഥാപാത്രത്തോടു നീതി പുലർത്തിയിട്ടുണ്ട്. എന്‍റെ മകനായതുകൊണ്ട് വിഷ്ണുവിന് ആ വേഷം  കൊടുത്തതല്ല, മറിച്ച് അയാൾ ആ വേഷം ഭംഗിയാക്കും എന്ന് എനിക്കു തോന്നിയതു കൊണ്ടു മാത്രമാണ്. ഇനി ചിത്രം കണ്ടുകഴിഞ്ഞ് നിങ്ങൾ വിലയിരുത്തുക. ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ട് ഷൂട്ടിംഗ് പൂർത്തിയായെങ്കിലും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കായി ഇനിയും നാലുമാസമെങ്കിലും എടുക്കും. 2022 ഏപ്രിലിൽ ചിത്രം തിയറ്ററിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്.

ബി​ഗ് ബജറ്റിൽ ഒരുങ്ങുന്ന പത്തൊൻപതാം നൂറ്റാണ്ട്

വിനയൻ സംവിധാനം ചെയ്ത ആകാശ​ഗം​ഗ 2ലും വിഷ്ണു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്. ബി​ഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത് സിജു വിൽസൺ ആണ്. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥാപാത്രമായാണ് സിജു എത്തുന്നത്. കയാദു ലോഹർ നായികയായി എത്തുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരത്തുന്നത്. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, മീന, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍ തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com