തരിശുഭൂമിയായി കിടക്കുന്ന സ്മാരകം: മണിയെ മറക്കുന്നത് കേരളത്തിന് അപമാനമെന്ന് വിനയന്‍

പല സാംസ്‌കാരിക നായകരും സര്‍ക്കാരിനെ വട്ടമിട്ടു പറന്ന് കാര്യം നേടുന്നത് കണ്ടു. പക്ഷേ മണി മരിച്ചു പോയില്ലേ.
Kalabhavan Mani, Vinayan
Kalabhavan Mani, Vinayan
Updated on
1 min read

കലാഭവന്‍ മണി ഓര്‍മ്മയായിട്ട് പത്ത് വര്‍ഷം. പക്ഷെ മലയാളിയെ സംബന്ധിച്ച് മണിയ്ക്ക് മരണം സംഭവിച്ചിട്ടില്ല. സിനിമകളിലൂടേയും പാട്ടുകളിലൂടേയും മലയാളി ഇപ്പോഴും നമുക്കൊപ്പമുണ്ട്. അതേസമയം മണിയ്ക്ക് അര്‍ഹമായ ആദരവ് ഇപ്പോഴും ലഭിച്ചിട്ടില്ലെന്നാണ് സംവിധായകന്‍ വിനായകന്‍ പറയുന്നത്.

Kalabhavan Mani, Vinayan
മണിയുടെ ആഗ്രഹം പോലെ മകള്‍ ഡോക്ടറായി; ഓര്‍മ ദിവസത്തില്‍ സന്തോഷ വാര്‍ത്ത പങ്കിട്ട് സഹോദരന്‍

മണിയുടെ സ്മാരകം ഇന്നും ഒന്നുമാകാതെ ചാലക്കുടിയില്‍ തരിശുഭൂമിയായി കിടക്കുകയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. നേരത്തേയും മണിയുടെ സ്മാരകം പൂര്‍ത്തിയാകാതെ തുടരുന്നതിനെതിരെ വിനയന്‍ രംഗത്തെത്തിയിരുന്നു. എന്തുകൊണ്ടാണ് മണിയെ മറന്നു പോകുന്നതെന്നാണ് വിനായകന്‍ ചോദിക്കുന്നത്.

Kalabhavan Mani, Vinayan
അഞ്ച് ദിവസം ഹോട്ടല്‍ മുറിയില്‍ ഒറ്റയ്ക്ക്, ഫ്‌ളൈറ്റില്‍ വച്ച് ശ്വാസം കിട്ടാതെ ബോധം പോയി; ഭയപ്പെടുത്തുന്ന അനുഭവവുമായി രാധിക

''കലാഭവന്‍ മണി ഓര്‍മ്മയായിട്ട് പത്തു വര്‍ഷം. മലയാളത്തിന് അഭിമാനമായ മനുഷ്യ സ്‌നേഹിയായ ആ കലാകാരന്റെ സ്മാരകം ഇന്നും ഒന്നുമാകാതെ ചാലക്കുടിയില്‍ തരിശു ഭൂമിയായി കിടക്കുന്നു. എത്രയോ വികസനങ്ങളുടെ, പേരെണ്ണി പറയമ്പോഴും എന്തേ കലാഭവന്‍ മണിയെ മറന്നു പോകുന്നു. ഓര്‍മ്മപ്പെടുത്താനായി പല പ്രാവശ്യം ഇക്കാര്യം സൂചിപ്പിച്ച് ഞാന്‍ എഴുതുകയും ബഹു സാംസ്‌കാരിക മന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.'' എന്ന് വിനയന്‍ ഫെയ്‌സ്ബുക്കില് കുറിക്കുന്നു.

''ജീവിച്ചിരിക്കുന്ന പല സാംസ്‌കാരിക നായകരും പരിഗണനയ്ക്കായി സര്‍ക്കാരിനു ചുറ്റും വട്ടമിട്ടു പറന്ന് കാര്യം നേടുന്നത് നമ്മള്‍ കണ്ടു. പക്ഷേ മണി മരിച്ചു പോയില്ലേ. സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നും വന്ന്, ജീവിതത്തിന്റെ പ്രതിസന്ധികള്‍ എല്ലാം തരണം ചെയ്ത് മലയാളിയെ വിസ്മയിപ്പിച്ച ആ കലാകാരനെ മറന്നു പോകുന്നു എന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണ്'' എന്നും വിനയന്‍ പറയുന്നു.

Summary

Vinayan slams government for not having a monument of Kalabhavan Mani.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com