ഹൃദയം നിറയെ ​ഗാനങ്ങൾ, വിനീത് ശ്രീനിവാസിന്റെ ചിത്രമെത്തുന്നത് 15 ​പാട്ടുകളുമായി

ഫേയ്സ്ബുക്ക് കുറിപ്പിലൂടെയാണ് താരം ​ഗാനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്
ഹൃദയം പോസ്റ്റർ, വിനീത് ശ്രീനിവാസൻ/ ഫേയ്സ്ബുക്ക്
ഹൃദയം പോസ്റ്റർ, വിനീത് ശ്രീനിവാസൻ/ ഫേയ്സ്ബുക്ക്
Updated on
1 min read

ടൻ ​ഗായകന്‌‍, സംവിധായകൻ, തിരക്കഥാകൃത്ത് ഇങ്ങനെ എല്ലാ നിലകളിലും ശ്രദ്ധേയനാണ് വിനീത് ശ്രീനിവാസൻ. ​ഗായകനായതുകൊണ്ടുതന്നെ തന്റെ സിനിമകളിൽ മനോഹരമായ ​ഗാനങ്ങളുണ്ടാവാറുണ്ട്. മലര്‍വാടി ആര്‍ട്‍സ് ക്ലബ്ബ് മുതല്‍ അവസാനമിറങ്ങിയ ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം വരെ മികച്ച ​ഗാനങ്ങൾകൊണ്ടു നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ഹൃദയത്തിലെ ​ഗാനങ്ങളെക്കുറിച്ചുള്ള സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ്. 

ചിത്രത്തിൽ 15 ​ഗാനങ്ങളുണ്ടെന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്. ഫേയ്സ്ബുക്ക് കുറിപ്പിലൂടെയാണ് താരം ​ഗാനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. "ഹൃദയത്തിന്‍റെ അന്തിമ ട്രാക്ക് ലിസ്റ്റിലേക്ക് ഞാന്‍ നോക്കുകയായിരുന്നു. ചിത്രത്തില്‍ 15 ഗാനങ്ങളുണ്ട്. അത് പുറത്തിറങ്ങുന്നതിനായി കാത്തിരിക്കാനാവുന്നില്ല. ഗോ കൊറോണ, ഗോ", വിനീത് ഫേസ്ബുക്കില്‍ കുറിച്ചു. 

ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മനോഹരമായ ത്രികോണ പ്രണയമാണ് ചിത്രം പറയുന്നത്. ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് 'ഹൃദയ'ത്തിന്‍റെ സംഗീത സംവിധായകന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com