'ദിവ്യ ഒരു ഉഗ്രൻ പാട്ടുകാരിയാണ്' ; വിനീതിനൊപ്പം ആദ്യത്തെ പാട്ട്, വിഡിയോ 

ജൂഡ് ആൻറണി ജോസഫ് ഒരുക്കുന്ന സാറാസിലാണ് ദിവ്യയും വിനീതും ചേർന്ന് ആലപിക്കുന്ന ​ഗാനം
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

മലയാളത്തിലെ ഇഷ്ട താരദമ്പതികളിൽ ഒന്നാണ് വിനീത് ശ്രീനിവാസൻ-ദിവ്യ വിനീത്. പഠനകാലത്തെ പ്രണയത്തിനൊടുവിൽ ജീവിതത്തിലും ഒന്നിച്ചവരാണ് ഇരുവരും. ഇപ്പോഴിതാ ദിവ്യയും സിനിമാലോകത്തേക്ക് കാലെടുത്തുവച്ചിരിക്കുകയാണ്. 

ജൂഡ് ആൻറണി ജോസഫ് ഒരുക്കുന്ന സാറാസിലാണ് ദിവ്യയും വിനീതും ചേർന്ന് ആലപിക്കുന്ന ​ഗാനം. ദിവ്യ ആദ്യമായി പിന്നണി പാടുന്ന ​ഗാനമാണ് ഇത്. വിനീതുമൊന്നിച്ച് പാടുന്ന ആദ്യത്തെ പാട്ടെന്ന പ്രത്യേകതയുമുണ്ട്. "ഒരിക്കൽ വിനീത് ഷെയർ ചെയ്ത ഒരു കുഞ്ഞ് പാട്ട്, ദിവ്യ പാടിയത് കേട്ടപ്പോൾ തന്നെ ഞാൻ വിനീതിനോട് ചോദിച്ചു, നിങ്ങൾ ഒരുമിച്ച് പാടുന്ന ആദ്യ പാട്ട് എൻറെ സിനിമയ്ക്ക് തരുമോ? ദൈവാനുഗ്രഹം പണ്ടേ ഉള്ളതുകൊണ്ടു അതും എനിക്കു തന്നെ കിട്ടി. ദിവ്യ ഒരു ഉഗ്രൻ പാട്ടുകാരിയാണ്. ഇനിയും കിടിലം പാട്ടുകൾ പിറക്കട്ടെ. ഷാനിക്ക ഇനിയും മാജിക് വടി എടുക്കട്ടെ", പുതിയ സിനിമയിലെ ​ഗാനം പങ്കുവച്ച് ജൂഡ് ഫേസ്ബുക്കിൽ കുറിച്ചു. 

ഷാൻ റഹ്മാൻ സം​ഗീതം നിർവ്വഹിച്ചിരിക്കുന്ന വരവായ് നീ എന്ന ​ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചിരിക്കുന്നത്. അന്ന ബെൻ, സണ്ണി വെയ്ൻ എന്നിവരാണ് ​ഗാനരം​ഗത്തിൽ എത്തുന്നത്. കോവിഡ് കാലത്ത് ചിത്രീകരണം പൂർത്തിയാക്കിയ സിനിമയാണിത്. അന്നബെന്നിനൊപ്പം അച്ഛൻ ബെന്നി പി നായരമ്പലവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മല്ലിക സുകുമാരൻ, കളക്ടർ ബ്രോ പ്രശാന്ത് നായർ, ധന്യ വർമ്മ, സിദ്ദിഖ്, വിജയകുമാർ, അജു വർഗീസ്, സിജു വിൽസൺ, ശ്രിന്ദ, ജിബു ജേക്കബ് തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തിന്റേത്. സിനിമ ജൂലൈ 5ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER