'അച്ഛന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ എന്നുമുണ്ടായിരുന്ന സ്ത്രീ; ഇത് അമ്മയ്ക്കുള്ള അവാര്‍ഡ്'; ഉള്ളുതൊട്ട് വിനീത് ശ്രീനിവാസന്‍

'ശ്രീനിയേട്ടന്‍ സുഹൃത്തുക്കളെ ബന്ധുക്കളെ പോലെയായിരുന്നു സ്‌നേഹിച്ചത്. ആ സ്‌നേഹം തിരിച്ച് എല്ലാവരും നല്‍കി'
Vineeth Sreenivasan with Mother Vimala
Vineeth Sreenivasan with Mother Vimalaഇന്‍സ്റ്റഗ്രാം
Updated on
1 min read

പ്രിയപ്പെട്ട ശ്രീനിവാസന്റെ വിയോഗം മലയാളിയ്ക്ക് വലിയ വേദനയുണ്ടാക്കുന്നതായിരുന്നു. ഓര്‍ത്തിരിക്കാന്‍ ഒരുപാട് കഥാപാത്രങ്ങളും ഓര്‍മകളും ബാക്കി വച്ചാണ് ശ്രീനിവാസന്‍ യാത്രയായത്. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങിയ മേഖകളിലെല്ലാം തന്റേതായ കയ്യൊപ്പ് പതിപ്പിച്ച അസാധാരണ പ്രതിഭയായിരുന്നു ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ ആ വിജയങ്ങള്‍ക്കെല്ലാം പിന്നിലെ കരുത്തായി ഭാര്യ വിമല എന്നും കൂടെയുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ഫിലിംഫെയര്‍ സൗത്ത് അവാര്‍ഡ്‌സില്‍ ശ്രീനിവാസന് ലൈഫ് ടൈം അച്ചീവ്‌മെന്റ് നല്‍കി ആദരിച്ചിരുന്നു. മകന്‍ വിനീതിനൊപ്പമെത്തിയ വിമലയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ശ്രീനിവാസനുള്ള പുരസ്‌കാരം ഏറ്റുവാങ്ങാനായി വിനീതിന്റെ കൈപിടിച്ച് വേദിയിലേക്ക് വരുന്ന വിമലയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പുരസ്‌കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ അമ്മയെക്കുറിച്ചുള്ള വിനീതിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ഉള്ള് തൊടുകയാണ്. ശ്രീനിവാസനുള്ള ഫിലിംഫെയര്‍ അവാര്‍ഡും പിടിച്ച്, പുഞ്ചിരിച്ചു കൊണ്ട് കാറിലിരിക്കുന്ന വിമലയുടെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു വിനീതിന്റെ കുറിപ്പ്.

''ആ വളരെയധികം വിജയിച്ച പുരുഷന്റെ പിന്നില്‍ ഈ സ്ത്രീയുണ്ടായിരുന്നു. എന്നും ഈ സ്ത്രീയുണ്ടായിരുന്നു. അമ്മയ്ക്കുള്ളതാണ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്'' എന്നാണ് വിനീത് കുറിച്ചത്. പിന്നാലെ കമന്റുകളുമായി സിനിമാ ലോകത്തു നിന്നും നിരവധി പേരാണ് എത്തിയത്.

'ശ്രീനിയേട്ടനോട് സമൂഹത്തിലെ വിവിധ മേഖലയിലുള്ള എല്ലാ ആള്‍ക്കാരും കാണിച്ച സ്‌നേഹത്തിനും ആദരവിനും നന്ദി. ശ്രീനിയേട്ടന്‍ സുഹൃത്തുക്കളെ ബന്ധുക്കളെ പോലെയായിരുന്നു സ്‌നേഹിച്ചത്. ആ സ്‌നേഹം തിരിച്ച് എല്ലാവരും നല്‍കിയിട്ടുമുണ്ട്' എന്നായിരുന്നു നേരത്തെ ശ്രീനിവാസനുള്ള പുരസ്‌കാരം ഏറ്റുവാങ്ങവെ വിമല പറഞ്ഞത്. വിതുമ്പിക്കൊണ്ടായിരുന്നു വിമല പുരസ്‌കാരം സ്വീകരിച്ചതും സംസാരിച്ചതും.

Summary

Vineeth Sreenivasan dedicates father's Lifetime Achievement award to mother Vimala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com