ഇതൊരു വിനീത് ശ്രീനിവാസന്‍ സിനിമ തന്നെയോ? തോക്കും ചേസും ആക്ഷനും നിറച്ച് 'കരം'; ആവേശമായി ട്രെയ്‌ലര്‍

തിരയുടെ സംവിധായകനില്‍ നിന്നുമുള്ള സിനിമ
Karam Trailer
Karam Trailerവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

ഫീല്‍ ഗുഡ് സിനിമകളില്‍ നിന്നുമൊരു യൂടേണ്‍ എടുത്ത് വിനീത് ശ്രീനിവാസന്‍. തിരയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ത്രില്ലര്‍ ചിത്രമാണ് കരം. ആക്ഷന്‍ ത്രില്ലറായ സിനിമയുടെ ട്രെയ്‌ലര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ ആരാധകരില്‍ ആകാംഷ ജനിപ്പിച്ച ചിത്രമാണ് കരം. നോബിള്‍ ബാബു തോമസ് ആണ് ചിത്രത്തിലെ നായകന്‍.

Karam Trailer
'ബീഡിയും വലിച്ച് നടക്കുന്ന ഇവന്റെ സിനിമയില്‍ ഞാന്‍ അഭിനയിക്കാനോ?'; ആദ്യം കടുപ്പിക്കും, പിന്നെ മഞ്ഞുപോലെ ഉരുകുന്ന മമ്മൂട്ടി!

കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തുമായിട്ടാണ് സിനിമയുടെ ചിത്രീകരണം നടന്നിരിക്കുന്നത്. തിരയുടെ സംവിധായകനില്‍ നിന്നുമുള്ള സിനിമയെന്ന ടാഗോടെയാണ് ചിത്രമെത്തുന്നത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമാണ് വിനീത് ത്രില്ലറിലേക്ക് മടങ്ങുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രമാകും കരം എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ഇതൊരു വിനീത് ശ്രീനിവാസന്‍ സിനിമയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

Karam Trailer
ചികിത്സയുടെ ഒരു ദിവസം പോലും മൂപ്പരുടെ ആത്മവിശ്വാസം ചോര്‍ന്നിട്ടില്ല; തലേന്ന് വിളിച്ചപ്പോഴും ടെസ്റ്റിന്റെ കാര്യം പറഞ്ഞില്ല: വികെ ശ്രീരാമന്‍

ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ സിനിമകള്‍ക്ക് ശേഷം വിനീതും വിശാഖ് സുബ്രഹ്മണ്യവും കൈകോര്‍ക്കുന്ന ചിത്രമാണ് കരം. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. ഷാന്‍ റഹ്മാന്‍ ആണ് സംഗീതം. ഒരിടവേളയ്ക്ക് ശേഷമാണ് വിനീതും ഷാനും ഒരുമിക്കുന്നത്. തിരയുടെ പശ്ചാത്തല സംഗീതത്തിന്റെ റഫറന്‍സ് ട്രെയ്ലറിലുണ്ട്.

ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റിയനുമാണ് നായികമാര്‍. മനോജ് കെ ജയന്‍, ജോണി ആന്റണി തുടങ്ങിയ മലയാള താരങ്ങള്‍ക്ക് പുറമെ വിദേശ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗംഭീര ആക്ഷന്‍ രംഗങ്ങളുടെ സൂചന നല്‍കുന്ന സിനിമയിലെ സംഘട്ടനമൊരുക്കുന്നത് ലസെയര്‍ വര്‍ദുകഡ്‌സെ, ഐരാക്‌സി സബനാഡ്‌സെ, നോബിള്‍ ബാബു തോമസ് എന്നിവര്‍ ചേര്‍ന്നാണ്. സെപ്തംബര്‍ 25 നാണ് സിനിമയുടെ റിലീസ്.

Summary

Vineeth Sreenivasan directorial Karam's trailer is out. Unlike any other Vineeth movie. filled with action and chases.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com