17 വർഷങ്ങൾ, "ഒന്നും മാറിയിട്ടില്ലെന്ന് ഞാൻ പറഞ്ഞു, ദിവ്യ തിരുത്തി, ഒന്ന് മാത്രമേ മാറാതൊള്ളു"; പ്രണയ വാർഷികത്തിൽ വിനീത് 

മാർച്ച് 31 ന് ഇരുവരുടേയും പ്രണയ വാർഷികമാണ്
വിനീത് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രം
വിനീത് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രം
Updated on: 
1 min read

നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഭാര്യ ദിവ്യയെ വിനീത് ശ്രീനിവാസൻ ജീവിതത്തിലേക്ക് കൂട്ടുന്നത്. മാർച്ച് 31 ന് ഇരുവരുടേയും പ്രണയ വാർഷികമാണ്. 17 വർഷം മുമ്പ് ഇതേ ദിവസമാണ് വിനീത് ദിവ്യയോട് പ്രണയം തുറന്നുപറഞ്ഞത്. ഇതിനിടയിലുള്ള നാളുകൾ കണ്ണടച്ച് തുറക്കുന്ന വേ​ഗത്തിൽ പറന്നെന്നാണ് വിനീത് പറയുന്നത്. "മാർച്ച് 31, 17 വർഷം മുമ്പ് ഈ ദിവസമാണ് ഞാൻ അവളോട് പ്രണയം പറഞ്ഞത്, അവൾ യെസ് പറഞ്ഞു", വിനീത് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. 

"കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, രാത്രിയിൽ, ദിവ്യയും ഞാനും കുട്ടികളെ ഉറക്കിയിട്ട് ഞങ്ങളുടെ കിടക്കയുടെ മൂലയിലേക്ക് മാറിയിരുന്ന് ശബ്ദം കുറച്ച് സംസാരിക്കാൻ തുടങ്ങി. കുറച്ചുനാളായി ഇങ്ങനെ മാത്രമെ ഞങ്ങൾക്കായി സമയം കിട്ടാറള്ളു. അപ്പോൾ ഞാൻ ചോദിച്ചു, 17 വർഷമാകാൻ പോകുകയാണ്, ഭാ​ഗ്യത്തിന് ഒന്നും മാറിയിട്ടില്ല, അല്ലേ? ഒരു നിമിഷം മിണ്ടാതിരുന്നിട്ട് അവൾ പറഞ്ഞു ഒരുപാട് കാര്യങ്ങൾ മാറി, നീയും ഞാനും മാറി, പക്ഷെ നമ്മുക്ക് പരസ്പരമുള്ള ഫീലിങ് മാത്രം മാറിയിട്ടിച്ച. ഞാൻ ചിരിച്ചു, അവളും", ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് വിനീത് കുറിച്ചു. 
‍‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER