നിവിന്‍ അങ്ങനൊരു കാര്യം ചെയ്തിട്ടില്ലെന്ന് അറിയാമായിരുന്നു, സംസാരിച്ചത് തെളിവ് ഉള്ളതിനാല്‍: വിനീത് ശ്രീനിവാസന്‍

അങ്ങനൊരു കളവ് പറയുമ്പോള്‍ അത് പറയണമെന്ന് തോന്നി
Vineeth Sreenivasan about Nivin Pauly
Vineeth Sreenivasan about Nivin Paulyഇന്‍സ്റ്റഗ്രാം
Updated on
1 min read

സൗഹൃദങ്ങള്‍ക്ക് വിനീത് ശ്രീനിവാസന്റെ ജീവിതത്തിലും കരിയറിലും വളരെ പ്രധാന്യമുണ്ട്. ആദ്യ സിനിമ മുതല്‍ പുറത്തിറങ്ങാനിരിക്കുന്ന കരം വരെയുള്ള സിനിമകളില്‍ വിനീതിനൊപ്പം പ്രവര്‍ത്തിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ അത് മനസിലാക്കാം. നിവിന്‍ പോളി മുതല്‍ ബേസില്‍ ജോസഫ് വരെയുള്ള താരങ്ങളുടെ കരിയറിലും വിനീതിന്റെ സാന്നിധ്യമുണ്ട്.

Vineeth Sreenivasan about Nivin Pauly
'രാധികയുടെ വിയോഗത്തിന് പത്താണ്ട്'; ഗാനാഞ്ജലി ഒരുക്കി വേണു​ഗോപാലും സുജാതയും

വിനീതും നിവിന്‍ പോളിയും തമ്മിലുള്ള സൗഹൃദത്തിന്റെ അടയാളപ്പെടുത്തലായിരുന്നു നിവിനെതിരെ ആരോപണം ഉന്നയിച്ച സമയ്‌ത്തെ അദ്ദേഹത്തിന്റെ പ്രതികരണം. നിവിനെതിരെ ലൈംഗിക ആരോപണം ഉന്നയിക്കപ്പെട്ടപ്പോള്‍ അതിനെതിരെ തെളിവുകള്‍ നിരത്തിയാണ് വിനീത് പ്രതിരോധിച്ചത്. ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ അതേക്കുറിച്ച് സംസാരിക്കുകയാണ് വിനീത് ശ്രീനിവാസന്‍.

Vineeth Sreenivasan about Nivin Pauly
'ഞാൻ വാച്ചുകൾ മോഷ്ടിച്ചിട്ടുണ്ട്, പക്ഷേ അവളുടേതിൽ തൊടാറില്ല; എന്നെ കൊന്നുകളയും'

''നിവിന്‍ അങ്ങനൊരു കാര്യം ചെയ്തിട്ടില്ലെന്ന് നമുക്കെല്ലാവര്‍ക്കും അറിയുന്നതായിരുന്നു. കാരണം ആ പറയുന്ന ഡേറ്റുകളിലൊക്കെ നമ്മുടെ കൂടെയായിരുന്നു ഉണ്ടായിരുന്നത്. അതിനാല്‍ അങ്ങനൊരു കളവ് പറയുമ്പോള്‍ അത് പറയണമെന്ന് തോന്നി. നമ്മുടെ കയ്യില്‍ തെളിവുമുണ്ട്. ആ സമയത്ത് അങ്ങനെ ചെയ്യണമെന്ന് തോന്നി''വിനീത് പറയുന്നു.

''എന്റെ കൂട്ടുകാര്‍ക്ക് വേണ്ടി ഞാന്‍ സംസാരിക്കുമ്പോള്‍ ആളുകള്‍ എന്നെക്കുറിച്ച് എന്ത് വിചാരിക്കുമെന്ന് ഞാന്‍ ചിന്തിക്കാറില്ല. എന്റെ വ്യക്തിപരമായ കാഴ്ചപ്പാടുകളെക്കുറിച്ച് ആരെങ്കിലും പറഞ്ഞാല്‍ മാത്രമേ അയ്യോ എന്നൊരു തോന്നലുണ്ടാകൂ. സുഹൃത്തുക്കളുടെ കൂടെ നില്‍ക്കുന്നതിനെപ്പറ്റി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ കുഴപ്പമില്ല'' എന്നും വിനീത് പറയുന്നു.

അതേസമയം കരം ആണ് വിനീത് ശ്രീനിവാസന്റെ പുതിയ സിനിമ. സെപ്തംബര്‍ 25ന് പുറത്തിറങ്ങുന്ന സിനിമയിലെ നായകന്‍ നോബിള്‍ ബാബു തോമസാണ്. നോബിള്‍ തന്നെയാണ് സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. ഫീല്‍ഗുഡില്‍ നിന്നും ത്രില്ലറിലേക്കുള്ള വിനീതിന്റെ യൂടേണ്‍ ആണ് കരം. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആരാധകരില്‍ ആകാംഷ ജനിപ്പിച്ചിട്ടുണ്ട്.

Summary

Vineeth Sreenivasan on why he decided to stand up for his friend Nivin Pauly. Says he knew the allegations were false.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com