'ഇവനെ ഇഷ്ടപ്പെടാതിരിക്കാനാവില്ല', പ്രണവിനൊപ്പം വിനീതിന്റെ ജാമിങ് സെഷൻ; വിഡിയോ വൈറൽ

റോക്ക് ഓൺ എന്ന സിനിമയിലെ ‘പിച്ച്ലെ സാത് ദിനോം മേം’ എന്ന ​ഗാനമാണ് പാടുന്നത്
ഇൻസ്റ്റ​ഗ്രാം വിഡിയോയിൽ നിന്ന്
ഇൻസ്റ്റ​ഗ്രാം വിഡിയോയിൽ നിന്ന്
Updated on: 
1 min read

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം കഴിഞ്ഞ ദിവസമാണ് ചിത്രീകരണം പൂർത്തിയാക്കിയത്. താരപുത്രന്മാരുടെ ഒത്തുചേരലിനെ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. തട്ടൻ മറയത്തിന് ശേഷം താൻ ആസ്വദിച്ചു ചെയ്ത സിനിമയാണ് ഹൃദയമെന്ന് നേരത്തെ വിനീത് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ പ്രണവിനൊപ്പമുള്ള ഒരു ജാമിങ് സെഷൻ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് വിനീത്. 

പ്രണവ് ​ഗിറ്റാറിൽ ഈമിടുമ്പോൾ പാട്ടുപാടുകയാണ് വിനീത്.  റോക്ക് ഓൺ എന്ന സിനിമയിലെ ‘പിച്ച്ലെ സാത് ദിനോം മേം’ എന്ന ​ഗാനമാണ്
 പാടുന്നത്. വിനീതിന്റെ ഭാര്യ ദിവ്യയും ഇവർക്കൊപ്പം ചേരുന്നുണ്ട്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിത്താര സുരേഷിന്റെ പിറന്നാൾ ആഘോഷത്തിനായാണ് ഇവർ ഒത്തുകൂടിയത്. 

മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ദാസന്റേയും വിജയന്റേയും മക്കളുടെ ജാമിങ് എന്നാണ് കൂടുതൽ കമന്റ്. ഇതാണ് ഞങ്ങൾക്ക് വേണ്ടത് എന്നായിരുന്നു നീരജ് മാധവ് കുറിച്ചത്. വിനീതേട്ടന് പ്രണവിനെ ഒറു സഹോദരനെപ്പോലെ ഇഷ്ടമാണെന്നു തോന്നുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. അവനെ ഇഷ്ടപ്പെടാതിരിക്കാനാവില്ല എന്നായിരുന്നു വിനീതിന്റെ മറുപടി. 

പ്രണവ് നായകനാകുന്ന മൂന്നാമത്തെ ചിത്രമാണ് ഹൃദയം. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. സം​ഗീതത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം.  ഹിഷാം അബ്‍ദുൾ വഹാബ് ആണ് 'ഹൃദയ'ത്തിൻറെ സംഗീത സംവിധായകൻ.അജു വർഗ്ഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റർടൈയ്മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യനാണ് നിർമാണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com