അവസാനം കണ്ടു, പറയാൻ വാക്കുകളില്ല; ചേട്ടന്റെ സിനിമയെക്കുറിച്ച് വിസ്മയ മോഹൻലാൽ

ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായാണ് ഹൃദയം കണ്ട അനുഭവം വിസ്മയ പങ്കുവച്ചത്
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം
Updated on
1 min read

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോൾ സഹോദരന്റെ സിനിമയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് വിസ്മയ മോഹൻലാൽ. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായാണ് ഹൃദയം കണ്ട അനുഭവം വിസ്മയ പങ്കുവച്ചത്. 

അതിമനോഹരമായ യാത്ര

‘അവസാനം ഞാൻ സിനിമ കണ്ടു. പറയാൻ വാക്കുകളില്ല. എന്തൊരു മനോഹരമായ യാത്ര. അതിസുന്ദരം. ചിത്രത്തിലെ ഓരോ ഘടകങ്ങളും ഇഷ്ടപ്പെട്ടു. സിനിമയ്ക്കു പിന്നിൽ എല്ലാവരുടെയും ഹൃദയത്തിന്റെ പങ്കുണ്ട്. അത് കാണാനുമുണ്ട്. അഭിമാനം തോന്നുന്നു.’– എന്നാണ് വിസ്മയ കുറിച്ചത്. 

പ്രണവിന്റെ നാലാമത്തെ ചിത്രം

പ്രണവ് മോഹൻലാലിന്റെ നാലാമത്തെ ചിത്രമാണിത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. അരുൺ എന്ന യുവാവായാണ് താരം എത്തിയത്. കോളജ് ജീവിതവും പ്രണയവും ജീവിതവുമെല്ലാമാണ് ചിത്രത്തിൽ പറയുന്നത്. പ്രണവിന്റെ അഭിനയത്തെ പ്രശംസിച്ചും നിരവധി പേരാണ് എത്തുന്നത്. ദര്‍ശനാ രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍, എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com