'തുടക്ക'ത്തിന് മുൻപ്; മൂകാംബിക ദേവിയുടെ അനു​ഗ്രഹം തേടി വിസ്മയയും സുചിത്രയും

അമ്മ സുചിത്രയ്‌ക്കൊപ്പമാണ് വിസ്മയ ക്ഷേത്രദര്‍ശനം നടത്തിയത്.
Vismaya Mohanlal, Suchitra
Vismaya Mohanlal, Suchitraഇൻസ്റ്റ​ഗ്രാം
Updated on
1 min read

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായെത്തുന്ന ചിത്രമാണ് തുടക്കം. അടുത്തിടെയാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊച്ചിയിൽ വച്ച് നടന്നത്. ​ഗ്രാൻഡ് പരിപാടിയായിട്ടായിരുന്നു പൂജ ചടങ്ങുകൾ നടന്നത്. ഇപ്പോഴിതാ തുടക്കത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് മുന്നോടിയായി മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ് വിസ്മയ മോഹന്‍ലാല്‍.

അമ്മ സുചിത്രയ്‌ക്കൊപ്പമാണ് വിസ്മയ ക്ഷേത്രദര്‍ശനം നടത്തിയത്. പുതിയ തുടക്കത്തില്‍ കൊല്ലൂര്‍ മൂകാംബികയുടെ അനുഗ്രഹം തേടിയാണ് ഇരുവരും ക്ഷേത്രദര്‍ശനം നടത്തിയത്. ക്ഷേത്രാചാരപ്രകാരമുള്ള ചടങ്ങുകളിലും ഇരുവരും പങ്കെടുത്തു. 2018 എന്ന ചിത്രത്തിനു ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം.

Vismaya Mohanlal, Suchitra
ഫഹദിനൊപ്പം അഭിനയിച്ച നടൻ അഭിനയ് കിങ്ങർ അന്തരിച്ചു

ചിത്രത്തിന്റെ പൂജ കഴിഞ്ഞമാസം കൊച്ചി ക്രൗണ്‍പ്ലാസയില്‍ വച്ചാണ് നടന്നത്. സുചിത്രയായിരുന്നു സ്വിച്ച് ഓണ്‍ നിര്‍വഹിച്ചത്. സഹോദരന്‍ പ്രണവ് മോഹന്‍ലാല്‍ ക്ലാപ്പടിച്ചു. മോഹന്‍ലാലും ദിലീപും ജോഷിയുമുള്‍പ്പെടെ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Vismaya Mohanlal, Suchitra
ജെൻ സി റോളർ കോസ്റ്റർ 'ഡ്യൂഡ്' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ആന്റണിയുടെ മകന്‍ ആശിഷും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ജേക്‌സ് ബിജോയ് ആണ് സംഗീതം. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കും.

Summary

Cinema News: Vismaya Mohanlal and Suchitra visits Mookambika Devi Temple.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com