'എന്നില്‍ വിശ്വസിച്ചതിന് നന്ദി'; ജൂഡിനും ഭാര്യയ്ക്കും വിസ്മയയുടെ കത്ത്; കെെനിറയെ സമ്മാനങ്ങളും

ജൂഡിന്റെ ഭാര്യ ഡയാനയാണ് ചിത്രത്തില്‍ മായയുടെ വസ്ത്രാലങ്കാരം ചെയ്തത്
Jude Antony, Vismaya Mohanlal
Jude Antony, Vismaya Mohanlalഇന്‍സ്റ്റഗ്രാം
Updated on
1 min read

സിനിമാ ലോകം കാത്തിരിക്കുന്ന അരങ്ങേറ്റമാണ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടേത്. ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ് വിസ്മയയുടെ അരങ്ങേറ്റം. അച്ഛന്റേയും സഹോദരന്റേയും പാതയിലൂടെ കാമറയുടെ മുന്നിലെത്തുന്ന മായയ്ക്ക് ആ വിശ്വാസം കാക്കാനാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Jude Antony, Vismaya Mohanlal
വീണ്ടും പേടിപ്പിക്കാന്‍ രാഹുല്‍ സദാശിവന്‍; കൂട്ടിന് പൃഥ്വിരാജും മഞ്ജുവും; ആരാധകര്‍ ആവേശത്തില്‍

തുടക്കത്തില്‍ അഭിനയിക്കാനുള്ള അവസരം തന്നതിന് നന്ദി പറഞ്ഞുകൊണ്ട് ജൂഡിന് മായ എഴുതിയ കത്ത് ചര്‍ച്ചയാവുകയാണ്. ജൂഡിന്റെ ഭാര്യയും ചിത്രത്തില്‍ മായയുടെ വസ്ത്രാലങ്കാരം നിര്‍വ്വഹിക്കുകയും ചെയ്ത ഡയാനയാണ് കത്തു പങ്കുവച്ചത്. ജൂഡിനും കുടുംബത്തിനും വിസ്മയ അയച്ച സമ്മാനങ്ങളുടെ ചിത്രവും ഡയാന പങ്കുവച്ചിട്ടുണ്ട്.

Jude Antony, Vismaya Mohanlal
'നോക്കിക്കോ, ഇത് സിക്‌സാ'; അടുത്ത പന്ത് അതിര്‍ത്തി കടത്തി സഞ്ജു; കിളി പാറിച്ച് ബേസിലിന്റെ പ്രവചനം!

''ഈ മനോഹരമായ സമ്മാനത്തിന് നന്ദി. നിന്റെ കനിവ് ഏറെ അര്‍ത്ഥവത്താണ്. നിനക്കായി വസ്ത്രം ഒരുക്കുകയെന്നത് പ്രിവിലേജ് ആയിക്കാണുന്നു. നീയും സുചിത്ര ചേച്ചിയും പ്രിയപ്പെട്ട മനുഷ്യരാണ്. നമ്മുടെ ഈ യാത്ര നിങ്ങള്‍ വളരെ അനായാസമാക്കി. നീ ഞങ്ങള്‍ക്ക് കുഞ്ഞനുജത്തിയെ പോലെയാണ്'' എന്നാണ് വിസ്മയയുടെ കത്ത് പങ്കുവച്ചു കൊണ്ട് ഡയാന കുറിച്ചിരിക്കുന്നത്.

''പ്രിയപ്പെട്ട ജൂഡ് ചേട്ടാ, ഇതുപോലൊരു ഗംഭീര കഥാപാത്രം ചെയ്യാനുളള അവസരം എനിക്ക് തന്നിലുള്ള വലിയ നന്ദി അറിയിക്കുന്നു. എന്നില്‍ വിശ്വസിച്ചതിനും എനിക്ക് ഇത് ചെയ്യാനാകുമെന്ന് വിശ്വസിച്ചതിനും നന്ദി. ഈ അനുഭവത്തിന് ഞാന്‍ ജീവിതകാലം മുഴുവന്‍ ഏറെ കടപ്പെട്ടിരിക്കുന്നു. വസ്ത്രങ്ങളൊരുക്കിയ ഡയാന ചേച്ചിയ്ക്കും ഒരുപാട് നന്ദി. നിങ്ങള്‍ രണ്ട് പേര്‍ക്കും മക്കള്‍ക്കും ഒരുപാട് സ്‌നേഹം നേരുന്നു. സ്‌നേഹത്തോടെ, മായ'' എന്നാണ് വിസ്മയയുടെ കത്ത്.

2018 ന് ശേഷം ജൂഡ് ഒരുക്കുന്ന ചിത്രമാണ് തുടക്കം. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ആന്റണിയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസാണ് ചിത്രത്തിന്റെ നിര്‍മാണം.

Summary

Vismaya Mohanlal send letter and gifts to Jude Antony Joseph and wife Diyana.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com