

സഹോദരൻ പ്രണവിനൊപ്പമുള്ള അവധി ആഘോഷ ചിത്രങ്ങൾ പങ്കുവച്ച് വിസ്മയ മോഹൻലാൽ. പലപ്പോഴും തനിച്ചു യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന പ്രണവ് തന്റെ സഹോദരിക്കൊപ്പം ഒത്തു ചേർന്നതിന്റെ സന്തോഷത്തിലാണ് ആരാധകരും. ശ്രീലങ്കയിലാണ് ഇരുവരുമുള്ളത്.
കടൽത്തീരത്തെ പ്രശാന്തമായ നിമിഷങ്ങളും, പ്രകൃതിഭംഗിയും ആസ്വദിക്കുന്നതിനൊപ്പം സാഹസികത ഇഷ്ടപ്പെടുന്ന പ്രണവിനെയും ചിത്രങ്ങളിൽ കാണാം. ഒരു മരത്തിന് മുകളിൽ അനായാസമായി കയറി നിൽക്കുന്ന പ്രണവിന്റെ ചിത്രം ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
ബീച്ചും, കോഫിയും, പ്രകൃതിയിലെ കൊച്ചു കൊച്ചു വിശേഷങ്ങളും കോർത്തിണക്കിയാണ് വിസ്മയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമയുടെ തിരക്കുകളിൽ നിന്ന് മാറി പ്രകൃതിയുടെ മടിത്തട്ടിൽ സമയം ചെലവഴിക്കുന്ന താരപുത്രന്റെയും സഹോദരിയുടെയും ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്.
"ഹാപ്പി വെക്കേഷൻ" നേരുന്നതിനൊപ്പം തന്നെ ഇരുവരും തമ്മിലുള്ള സ്നേഹബന്ധത്തെയും ആരാധകർ അഭിനന്ദിക്കുന്നുണ്ട്. ശ്രീലങ്കൻ ബീച്ചുകളിൽ നിന്നുള്ള മനോഹരമായ നിമിഷങ്ങൾ വിസ്മയയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്.
യാത്രകൾ ചെയ്യുന്നതിൽ അതീവ താല്പര്യമുള്ള പ്രണവ് പലപ്പോഴും തന്റെ യാത്രാ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. സഹോദരങ്ങൾ തമ്മിലുള്ള ഈ അപൂർവ്വ ഒത്തുചേരൽ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates