'അവസാനത്തെ ടെസ്റ്റും പാസ്സായടാ...'; ശ്രീരാമനെ തേടി മമ്മൂട്ടിയുടെ ഫോണ്‍ കോള്‍; നെഞ്ചുതൊടും കുറിപ്പ്

മമ്മൂട്ടി ആരോഗ്യവാനായി തിരിച്ചെത്തുന്നു
VK Seeraman about Mammootty
VK Seeraman about Mammoottyഫെയ്സ്ബുക്ക്
Updated on
1 min read

മമ്മൂട്ടി ആരോഗ്യവാനായി തിരിച്ചെത്തുന്നതിലുള്ള സന്തോഷത്തിലാണ് സിനിമാ ലോകവും പ്രേക്ഷകരും. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ തങ്ങളുടെ സന്തോഷം പങ്കിടുകയാണ്. ഇതിനിടെ മമ്മൂട്ടിയെക്കുറിച്ചുള്ള വികെ ശ്രീരാമന്റെ പോസ്റ്റും ചര്‍ച്ചയാവുകയാണ്. മമ്മൂട്ടിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെക്കുറിച്ചാണ് വികെ ശ്രീരാമന്‍ കുറിക്കുന്നത്.

VK Seeraman about Mammootty
'ഇച്ചാക്കയ്ക്ക് ലാലുവിന്റെ സ്‌നേഹമുത്തം'; വാക്കുകള്‍ക്കതീതം...; മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ മോഹന്‍ലാല്‍

മമ്മൂട്ടിയ്‌ക്കൊപ്പമുള്ള തന്റെ പഴയൊരു ചിത്രവും മമ്മൂട്ടി ഫോണ്‍ വിളിച്ചപ്പോള്‍ ഓട്ടോയിലിരുന്ന് എടുത്ത തന്റെ ചിത്രവും ശ്രീരാമന്‍ പങ്കുവെക്കുന്നുണ്ട്.

വികെ ശ്രീരാമന്റെ കുറിപ്പ്:

VK Seeraman about Mammootty
'നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി ഞാന്‍ നില്‍ക്കുന്നു; ദൈവമേ നന്ദി... നന്ദി...'; മമ്മൂട്ടി പൂര്‍ണ ആരോഗ്യവാന്‍; സന്തോഷം പങ്കിട്ട് പ്രിയപ്പെട്ടവര്‍

നിന്നെ ഞാന്‍ കൊറേ നേരായീലോ വിളിക്കണ് ? നീ വളരെ ബിസി ആണ് ആണ് ലേ?

'ബിസിആയിട്ട് പൊക്കോണ്ടിരിയ്ക്കായിരുന്നു ഓട്ട്രഷേല് .ഇതിന്റെ സൗണ്ട് കാരണം ഫോണടിച്ചത് അറിഞ്ഞില്ല. '

കാറോ?

'ഡ്രൈവന്‍ വീട്ടിപ്പോയി. ഇന്ദുചൂഡന്‍് സ് പ്രദര്‍ദശനത്തിന് വന്നതാ. അത് കഴിഞ്ഞ് , അമൃതേം കഴിഞ്ഞേ ചെറുവത്താനിക്ക് പോവാമ്പറ്റു.

അപ്പ അവന്‍ പോയി..''

ഡാ ഞാന്‍ വിളിച്ചതെന്തിനാന്ന് ചോദിക്ക്.. .നീ

' എന്തിനാ?'

അവസാനത്തെ ടെസ്റ്റും പാസ്സായട

'ദാപ്പോവല്യേ കാര്യം? ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. '

നീയ്യാര് പടച്ചോനോ?

'ഞാന്‍ കാലത്തിനു മുമ്പേ നടക്കുന്നവന്‍. ഇരുളിലും വെളിച്ചത്തിലും മഴയിലും വെയിലിലും വടിയോ കുടയോ ഇല്ലാതെ സഞ്ചരിക്കുന്നവന്‍'

'എന്താ മിണ്ടാത്ത്?'

ഏതു നേരത്താ നിന്നെ വിളിക്കാന്‍ തോന്നിയത് എന്ന് ചിന്തിക്കുകയായിരുന്നു ഞാന്‍.

യാ ഫത്താഹ്

സര്‍വ്വ ശക്തനായ തമ്പുരാനേ

കാത്തു കൊള്ളണേ!

Summary

VK Sreeraman pens a heartfelt note about Mammootty and his health recovery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com