'നിന്റെ അമ്മ പന്നീടെ കൂടെ പോയ പോലെ എന്റെ മോള്‍ പോകില്ല'; വിദ്വേഷ കമന്റിട്ടവന്റെ വായടപ്പിച്ച് ലക്ഷ്മി മേനോന്‍

കമന്റിട്ടവന് ബീഫ് തിന്നത് പോലെ വയറു നിറഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
Laskhmi Menon
Laskhmi Menon
Updated on
1 min read

വിദ്വേഷ കമന്റിട്ടയാളുടെ വായടപ്പിച്ച് നടിയും സോഷ്യല്‍ മീഡിയ താരവുമായ ലക്ഷ്മി മേനോന്‍. കേരള സ്റ്റോറി 2 ട്രെയിലറിലെ ബീഫ് പരാമര്‍ശത്തെ പരിഹസിക്കുന്ന ലക്ഷ്മിയുടെ വിഡിയോ നേരത്തെ വൈറലായിരുന്നു. ഈ വിഡിയോയ്ക്ക് താഴെ വിദ്വേഷ കമന്റുമായി എത്തിയ യുവാവിനാണ് താരം മറുപടി നല്‍കിയത്. ലക്ഷ്മിയുടെ മറുപടിയ്ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

കേരള സ്‌റ്റോറി 2വിന്റെ ട്രെയിലറില്‍ ബലം പ്രയോഗിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗത്തെ പരിഹസിക്കുന്നതായിരുന്നു ലക്ഷ്മിയുടെ വിഡിയോ. ഇതിന് താഴെ ഒരാള്‍ വിദ്വേഷ കമന്റുമായി എത്തുകയായിരുന്നു. 'നിന്റെ മോള് പന്നിയുടെ കൂടെ ഇറങ്ങി പോകുമ്പോള്‍ മോള് ഇതിനെ പറ്റി ആലോചിച്ചാല്‍ മതി' എന്നായിരുന്നു യുവാവിന്റെ കമന്റ്. പിന്നാലെ ലക്ഷ്മി മറുപടിയുമായെത്തി.

''നിന്റെ അമ്മ പന്നീടെ കൂടെ പോയ പോലെ എന്റെ മോള്‍ പോകില്ല. ഇനി അവള്‍ ഒരു ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിമിന്റെ കൂടെ ആണേല്‍ ഞാന്‍ ആഘോഷിച്ച് കല്യാണം നടത്തും. നീ എന്ന പന്നീടെ കുഞ്ഞിനേം വിളിക്കാം. വന്നു തിന്നിട്ട് പോണം.'' എന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. താരത്തിന്റെ മറുപടിയ്ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. കമന്റിട്ടവന് ബീഫ് തിന്നത് പോലെ വയറു നിറഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Lakshmi Menon Reply
Lakshmi Menon Replyഫെയ്സ്ബുക്ക്

എന്നാല്‍ ഇയാള്‍ മറ്റൊരു കമന്റുമായി വീണ്ടും വന്നു. നിന്റെ മോള്‍ക്ക് ഈ അനുഭവം ഉണ്ടാവാതിരിക്കട്ടെ എന്നു പറഞ്ഞു കൊണ്ട് 'ഭാര്യയുടെ എല്ല് ഒടിഞ്ഞില്ലെങ്കില്‍ ശിക്ഷയില്ല; ഗാര്‍ഹിക പീഡനം നിയമവിധേയമാക്കി താലിബാന്‍' എന്ന വാര്‍ത്ത പങ്കുവെക്കുകയായിരുന്നു യുവാവ്. ഇതിനും ലക്ഷ്മി ചുട്ടമറുപടി നല്‍കി.

''ഹഹഹ എന്റെ മോളുടെ പേര് ഇതിലേക്ക് കൊണ്ടു വന്നാല്‍ ഞാന്‍ പേടിച്ചു പോകുമെന്ന് കരുതിയോ? ചെക്കാ നിനക്ക് ഞാന്‍ ആരാണെന്ന് അറിയില്ല. പോയി തരത്തില്‍ കളിക്കൂ'' എന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. താരത്തിന്റെ കുറിക്കു കൊള്ളുന്ന മറുപടിയ്ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

Summary

Vlogger Laskhmi Menon gives a beffiting reply to a hate comment in her viral video on The Kerala Story 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com