
നിറങ്ങളുടെയും ആഘോഷങ്ങളുടെയും മാസമാണ് ഒക്ടോബർ. കിടലൻ ചിത്രങ്ങളുടെ ഒരു നീണ്ട നിരയാണ് ഈ മാസം ഒടിടിയിൽ നിങ്ങളെ കാത്തിരിക്കുന്നത്. പല ഭാഷകളിലായി റിലീസ് ചെയ്ത സിനിമാ പ്രേമികൾ കാണാനാഗ്രഹിച്ച നിരവധി ചിത്രങ്ങളും ഇത്തവണയുണ്ട്. ഓണക്കാലത്ത് റിലീസ് ചെയ്ത മേനെ പ്യാർ കിയ എന്ന ചിത്രവും ഈ മാസമെത്തും. അർജുൻ അശോകന്റെ തലവര, സാഹസം, മിറാഷ് തുടങ്ങിയ ചിത്രങ്ങളും ഈ മാസമെത്തും. ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.
ശിവകാർത്തികേയനെ നായകനാക്കി എആർ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രമാണ് 'മദ്രാസി'. സെപ്റ്റംബര്‍ 5 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോൾ ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ബിജു മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. രുക്മിണി വസന്താണ് ചിത്രത്തിൽ നായികയായെത്തിയത്.
ഹൃത്വിക് റോഷൻ, ജൂനിയർ എൻടിആർ, കിയാര അദ്വാനി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് വാർ 2. ഓഗസ്റ്റ് 14 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. 400 കോടി ബജറ്റിൽ എത്തിയ ചിത്രം മുടക്കു മുതൽ പോലും നേടാനാകാതെ തിയറ്റർ വിട്ടു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. നെറ്റ്ഫ്ലിക്സിലൂടെ ഒക്ടോബർ 9 ന് സിനിമ സ്ട്രീമിങ് ആരംഭിക്കും.
ഓണം റിലീസായി തിയറ്ററുകളിലെത്തിയ ചിത്രമാണ് മേനേ പ്യാർ കിയാ. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. തിയറ്ററുകളിൽ ചിത്രം മികച്ച പ്രതികരണം നേടിയെങ്കിലും ബോക്സോഫീസിൽ വലിയ കളക്ഷൻ നേടാൻ കഴിഞ്ഞില്ല. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനെത്തിയിരിക്കുകയാണ്. മനോരമ മാക്സിലൂടെയാണ് സിനിമ സ്ട്രീമിങ് തുടങ്ങിയിരിക്കുന്നത്.
ജാൻവി കപൂർ, സിദ്ധാർഥ് മൽഹോത്ര എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് പരം സുന്ദരി. വൻ ഹൈപ്പോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. എന്നാൽ ചിത്രം തിയറ്ററുകളിൽ പരാജയപ്പെട്ടു. ഈ മാസം 24ന് ചിത്രം ഒടിടി റിലീസിനും എത്തും. ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് ചിത്രമെത്തുക.
ടൈഗർ ഷെറ്ഫ് നായകനായെത്തിയ ചിത്രമാണ് ബാഗി 4. സഞ്ജയ് ദത്ത്, സോനം ബജ്ജ്‌വ, ഹർനാസ് സന്ധു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. 80 കോടി ബജറ്റിലാണ് ചിത്രമൊരുങ്ങിയത്. 67 കോടിയാണ് ചിത്രം തിയറ്ററുകളിൽ നിന്ന് കളക്ട് ചെയ്തത്. ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം ഒക്ടോബർ 31 ന് ചിത്രമെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates