14 വയസ്സുള്ളപ്പോൾ ലൈംഗികാതിക്രമത്തിന് ഇരയായി, അച്ഛനോടും അമ്മയോടും പറഞ്ഞു; വെളിപ്പെടുത്തി ആമിർ ഖാന്റെ മകൾ 

വിഷാദത്തിന് അടിമയാണെന്ന് തുറന്നുപറഞ്ഞതിന് പിന്നാലെയാണ് ജീവിതത്തിലുണ്ടായ ഭയാനകമായ സാഹചര്യത്തെക്കുറിച്ച് ഇരുപത്തിമൂന്നുകാരിയായ ഇറ വെളിപ്പെടുത്തിയിരിക്കുന്നത്
14 വയസ്സുള്ളപ്പോൾ ലൈംഗികാതിക്രമത്തിന് ഇരയായി, അച്ഛനോടും അമ്മയോടും പറഞ്ഞു; വെളിപ്പെടുത്തി ആമിർ ഖാന്റെ മകൾ 
Updated on: 
1 min read

പതിനാലാം വയസ്സിൽ ലൈംഗികാതിക്രമത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം ആമിർ ഖാന്റെ മകൾ ഇറ ഖാൻ. താൻ വിഷാദത്തിന് അടിമയാണെന്ന് തുറന്നുപറഞ്ഞതിന് പിന്നാലെയാണ് ജീവിതത്തിലുണ്ടായ ഭയാനകമായ സാഹചര്യത്തെക്കുറിച്ച് ഇരുപത്തിമൂന്നുകാരിയായ ഇറ വെളിപ്പെടുത്തിയിരിക്കുന്നത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലാ ഇറ ഇക്കാര്യം തുറന്നുപറഞ്ഞത്. 

‘14 വയസ്സുള്ളപ്പോൾ ഞാൻ ലൈംഗികാതിക്രമത്തിന് ഇരയായി. അൽപം വിചിത്രമായ സാഹചര്യമായിരുന്നു അത്. ആ വ്യക്തിക്ക് അയാൾ എന്താണ് ചെയ്തിരുന്നതെന്ന് അറിയുമായിരുന്നോ എന്ന് എനിക്ക് വ്യക്തമായിരുന്നില്ല. അത് എല്ലാ ദിവസവും സംഭവിക്കുന്ന ഒരു കാര്യമായിരുന്നില്ല. എല്ലാം അറിഞ്ഞുകൊണ്ടാണ് അവരിങ്ങനെ പെരുമാറുന്നതെന്ന് എനിക്ക് മനസ്സിലാക്കാൻ ഒരു വർഷമെടുത്തു. അത് മനസ്സിലായ ഘട്ടത്തിൽ തന്നെ ഈ സാഹചര്യത്തിൽ നിന്നും എന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾക്ക് ഞാൻ ഒരു ഇമെയിൽ അയച്ചു. ’– ഇറ പറയുന്നു. ആ സാഹചര്യം മറികടക്കാൻ അച്ഛനും അമ്മയുമാണ് സഹായിച്ചതെന്നും ഇറ വ്യക്തമാക്കി.

അതേസമയം ജീവിതത്തിലുണ്ടായ ആ സംഭവം തന്നെ ഒരിക്കലും ഭയപ്പെടുത്തിയിരുന്നില്ലെന്നും ആ അവസ്ഥയിൽ നിന്നും പൂർണ്ണമായും പുറത്തുകടക്കുകയും ചെയ്തെന്നും ഇറ വിഡിയോയിൽ പറയുന്നു.  ഇനി ഒരിക്കലും ഇത്തരം അനുഭവം എനിക്കുണ്ടാകില്ലെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചെന്നും ഇറ പറഞ്ഞു.  

താൻ കടന്നുപോകുന്ന വിഷാദ രോ​ഗാവസ്ഥയ്ക്ക് കാരണം എന്തെന്ന് അറിയില്ലെന്ന് പറഞ്ഞ ഇറ മാതാപിതാക്കളുടെ വിവാഹമോചനമല്ല തന്നെ ബാധിച്ചതെന്നും വിഡിയോയി‌ൽ പറയുന്നുണ്ട്. അവരിപ്പോഴും തന്റെയും സഹോദരൻ ജുനൈദിന്റെയും അടുത്ത സുഹൃത്തുക്കളാണെന്നും ഇറ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jailer 2
Samantha
Samantha
Mohanlal, Jailer 2
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com