'ഇന്ത്യന്‍ സിനിമയെ തന്നെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കുലുക്കി, ഞെട്ടിക്കുന്ന കഥകളാണ് ഞങ്ങള്‍ കേള്‍ക്കുന്നത്': ബീന പോള്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ സ്ത്രീകളെ സ്ത്രീകള്‍ക്കെതിരെയാക്കാനാണ് ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ബീന പോള്‍
beena paul
ബീന പോള്‍വിൻസെന്റ് പുളിക്കൽ
Updated on
1 min read

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമയെ മാത്രമല്ല ഇന്ത്യയിലൊട്ടാകെ പ്രതിഫലിച്ചിട്ടുണ്ടെന്ന് ചലച്ചിത്ര പ്രവര്‍ത്തകയും ഡബ്ല്യൂസിസി സ്ഥാപക അംഗവുമായ ബീന പോള്‍. ഞെട്ടിക്കുന്ന കഥകളാണ് പല സ്ത്രീകളില്‍ നിന്നു കേള്‍ക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാളം സിനിമയില്‍ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബീന പോള്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പറഞ്ഞു.

beena paul
പരാതി കിട്ടണമെന്ന് നിർബന്ധമില്ല, സർക്കാരിന് നടപടികളുമായി മുന്നോട്ട് പോകാം: ​ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമോപദേശം

'കേരളത്തെ മാത്രമല്ല ഇന്ത്യയെ തന്നെ ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് കാര്യമായി ബാധിച്ചിട്ടുണ്ട്. ഒന്ന് കുലുക്കിയിട്ടുണ്ട്. സിനിമ മേഖലയിലുള്ളവരെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. എത്ര സ്ത്രീകളാണ് തങ്ങള്‍ക്ക് നേരിട്ട മോശം അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തുന്നത്. മാറ്റമുണ്ടായിട്ടുണ്ടെന്നാണ് തോന്നുന്നത്.'- ബീന പോള്‍ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ സ്ത്രീകളെ സ്ത്രീകള്‍ക്കെതിരെയാക്കാനാണ് ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ബീന പോള്‍ പറയുന്നു. നടിമാര്‍ ഉയര്‍ച്ചയിലെത്തിയത് കോംപ്രമൈസിന് തയ്യാറായതു കൊണ്ടാണ് ചിലരുടെ കണ്ടെത്താല്‍. എന്തൊരു വിഡ്ഢിത്തമാണ് ഇത്. കഴിവുള്ള എത്ര നായികമാരാണ് സിനിമയിലുള്ളത്. ആരാണ് ഇതൊക്കെ പറയുന്നത്. സ്ത്രീകളെ സ്ത്രീകള്‍ക്ക് എതിരാക്കി യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ഇത്. സെന്‍സേഷണലാക്കാനുള്ള ശ്രമമാണ്. അപകടകരമായ രീതിയാണ് അത്. ഇതിലൂടെ സ്ത്രീകളെ സ്ലട്ട് ഷെയ്മിങ് നടത്തുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡബ്ല്യൂസിസിയിലെ സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന് എതിരെയും ബീന രംഗത്തെത്തി. സിനിമയില്‍ സ്ത്രീകള്‍ക്ക് എതിരെ അതിക്രമം നടക്കുന്നില്ല എന്ന് അമ്മയുടെ ഏത് സ്ഥാപക അംഗമാണ് അങ്ങനെ പറഞ്ഞത്. ചിലപ്പോള്‍ അവര്‍ക്കുണ്ടായ അനുഭവം അങ്ങനെയായിരിക്കും. എന്തിനാണ് അതിനെ തള്ളിപ്പറയുന്നത്. എന്നെ ആരും സമീപിച്ചില്ല എന്ന് ഞാന്‍ പറയാറുണ്ട്. അത് ഓരോരുത്തരുടേയും അനുഭവമാണ്. എന്നാല്‍ സിനിമ മേഖല എന്ന നിലയില്‍ നോക്കുമ്പോള്‍ ഒരുപാട് സ്ത്രീകള്‍ക്കാണ് ഇത്തരം മോശം അനുഭവമുണ്ടാകുന്നത്. സ്ത്രീകള്‍ക്ക് എതിരെയുള്ള പോരാട്ടമല്ല ഇത്. ഒന്നിച്ച് ചേര്‍ന്നാണ് നമ്മള്‍ പോരാടേണ്ടതാണ്.

ഞങ്ങള്‍ വര്‍ഷങ്ങളായി സിനിമയിലുണ്ട്. എന്നാല്‍ ഞങ്ങള്‍ക്ക് പരസ്പരം കാണാനുള്ള അലസരമുണ്ടായിരുന്നില്ല. പരസ്പരം സംസാരിച്ചപ്പോഴാണ് ഒരേപോലെയുള്ള അനുഭവങ്ങളാണ് തങ്ങള്‍ക്കുണ്ടായത് എന്ന് മനസിലാക്കിയത്. ഒന്നിച്ച് ഞങ്ങള്‍ പലതും തിരിച്ചറിഞ്ഞു. ഡബ്ല്യൂസിസി എന്നു പറയുന്നത് ഒരു ആശയമാണ്. ഞെട്ടിപ്പിക്കുന്ന കഥകളാണ് ഞങ്ങള്‍ കേള്‍ക്കുന്നത്. ഒരു പെണ്‍കുട്ടി അടുത്തിടെ വന്നിരുന്നു. ഈ സിസ്റ്റം എങ്ങനെയാണ് വര്‍ക്ക് ചെയ്യുന്നതെന്ന് ഞങ്ങള്‍ക്ക് അറിയാം. ശക്തമായ പുരുഷന്മാര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ക്ക് പറ്റുന്നതെല്ലാം ഞങ്ങള്‍ ചെയ്യുന്നുണ്ട്. ഡബ്ല്യൂസിസി ഒച്ചവെക്കുക മാത്രമല്ല ചെയ്യുന്നത്. ഒന്നിച്ചു നിന്ന് സ്ത്രീകള്‍ക്കായി പോരാടുകയാണ്. - ബീന പോള്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com