Women in Cinema Collective
ഡബ്ല്യുസിസിഫെയ്സ്ബുക്ക്

മലയാള സിനിമയില്‍ പെരുമാറ്റച്ചട്ടം വേണം, തൊഴിലുകള്‍ക്ക് കരാര്‍ കൊണ്ടുവരണം: ഡബ്ല്യുസിസി

ലൈംഗികാതിക്രമങ്ങള്‍ തടയാനുളള വ്യവസ്ഥകളും കരാറിന്റെ ഭാഗമാക്കണമെന്നും സംഘടന ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
Published on

കൊച്ചി: മലയാള സിനിമ മേഖലയില്‍ പെരുമാറ്റച്ചട്ടം ആവശ്യപ്പെട്ട് സിനിമാ സംഘടനയായ ഡബ്ല്യുസിസി. സിനിമയിലെ എല്ലാ തൊഴിലുകള്‍ക്കും കൃത്യമായ കരാര്‍ കൊണ്ടു വരണമെന്ന് വനിതാ കൂട്ടായ്മ ആവശ്യപ്പെട്ടു.

Women in Cinema Collective
അന്യൻ 2 വരുമോ? 'അത് കാണാൻ രസകരമായിരിക്കും'; സൂചന നൽകി ചിയാൻ വിക്രം

ലൈംഗികാതിക്രമങ്ങള്‍ തടയാനുളള വ്യവസ്ഥകളും കരാറിന്റെ ഭാഗമാക്കണമെന്നും സംഘടന ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. സിനിമ മേഖലയുടെ സമഗ്ര പുനര്‍നിര്‍മാണത്തിന് പുതിയ നിര്‍ദേശങ്ങളടങ്ങിയ പരമ്പര പ്രഖ്യാപിക്കുമെന്ന് ഡബ്ലുസിസി നേരത്തെ അറിയിച്ചിരുന്നു. ഈ പരമ്പരയിലെ ആദ്യ നിര്‍ദേശമെന്ന നിലയിലാണ് തൊഴില്‍ കരാര്‍ ആവശ്യം ഉന്നയിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തൊഴിലിടത്തെ ലിംഗ സമത്വത്തിനായി സര്‍ക്കാരും സംഘടനകളും ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും സിനിമ വ്യവസായത്തെ ഒരുമിച്ച് പുനര്‍നിര്‍മിക്കാമെന്നും നേരത്തെ ഡബ്ല്യുസിസി പറഞ്ഞിരുന്നു. ചലച്ചിത്ര രംഗത്തെ വിവേചനങ്ങള്‍ ഇല്ലാതാക്കാന്‍ സുതാര്യവും സുസ്ഥിരവുമായ സംവിധാനം ഉണ്ടാവേണ്ടതുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഓര്‍മപ്പെടുത്തുന്നുവെന്നും അന്ന് ഡബ്ല്യുസിസി വ്യക്തമാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com